പരിമിതികളോട് പടവെട്ടി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം. കാഴ്ചപരിമിതികളുള്ള ഇവര്‍ സ് ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയാണ് എസ്എസ്എല്‍സി പരിക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. പട്ടിമറ്റം പുളിമൂട്ടില്‍ താജുദ്ദീന്റെയും നിഷ യുടെയും മകന്‍ മുഹമ്മദ് അന്‍സാര്‍, ഇടുക്കി എഴുകുംവയല്‍ ഷാജിയുടെയും അല്‍ഫോന്‍സയുടെയും മകന്‍ ഡൊണാള്‍ഡ് ഷാജി, പത്തനംതിട്ട കുലശേഖരപതി അന്‍സി മന്‍സില്‍ ജമാല്‍ അനീഷാ മകന്‍ ജെ. അല്‍ റിസാന്‍, കൊപ്രക്കളം കൊച്ചുപുരയ്ക്കല്‍ ജനീഷിന്റെയും ശാലിനിയുടെയും മകള്‍ ഗംഗാമോള്‍ ജനിഷ്, പന്ത ളം പടിഞ്ഞാറേ പീടികയില്‍ ബിജുവിനെയും ജോമോളുടെയും മകള്‍ സോന ബിജു, കോതമംഗലം ധര്‍മ്മഗിരി വികാസ് അനു മോള്‍ രാജു, കാക്കനാട് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് മോണിക്ക എന്നിവരാണ് കാഴ്ച പരിമിതികളെ തോല്‍പ്പിച്ച് മികച്ച വിജയം നേടിയത്.

ഒന്‍പത് എ പ്ലസും ഒരു ബി പ്ലസും നേടി ഗംഗാമോള്‍ ജനീഷ് സ്‌കൂളിന് അഭിമാനമായി. മുഹമ്മദ് അന്‍സറിന് ആറ് എ പ്ലസും രണ്ട് എയും രണ്ട് ബി പ്ലസുമാണ് ലഭിച്ച ത്. ഡൊനാള്‍ഡ് ഷാജിക്ക് മൂന്ന് എ പ്ലസും ഒരു എയും മൂന്ന് ബി പ്ലസും മൂന്ന് ബിയുമാണ് ലഭിച്ചത്. അല്‍ റിസാന് ഏഴ് എ പ്ലസും ഒരോ എ, ബി പ്ലസ്, ബി ഗ്രേഡുകളാണ് ലഭിച്ചത്. സോനാ ബിജുവിന് അഞ്ച് എ പ്ലസും രണ്ട് എയും ഒരു ബി പ്ലസും രണ്ട് ബിയുമാണ് ലഭിച്ചത്. അനുമോള്‍ രാജിവിന് നാല് എ പ്ലസും നാല് എയും ഒരു ബിയും ഒരു സി പ്ലസുമാണ് ലഭിച്ചത്. മോണിക്കായ്ക്ക് എട്ട് എ പ്ലസും ഒരു എയും ഒരു ബി പ്ലസുമാണ് ലഭിച്ചത്. ഒന്ന് മുതല്‍ ഏഴ് വരെ കാളകെട്ടി അസീസി അന്ധ വിദ്യാലയ ത്തിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്‌കൂളിലുമാണ് പഠിച്ചത്.

+ There are no comments
Add yours