പനമറ്റം: ഈ വർണക്കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തും. നിരവധി വിസ്മയ ചി ത്രങ്ങളുടെ പ്രദർശനവുമായി ചിത്രകാരൻ പനമറ്റം മോതിരപ്പള്ളിൽ രാധാകൃഷ്ണൻ ആ സ്വാദകരുടെ മനം കീഴടക്കുകയാണ്. പനമറ്റം ഭഗവതിക്ഷേത്ര ഉത്സവഭാഗമായി ദേശീയ വായനശാലയാണ് ഇതാദ്യമായി ഈ ചിത്രകാരന്റെ ചിത്രപ്രദർശനത്തിന് വഴിതുറന്നത്. വായനശാലാഹാളിൽ നടക്കുന്ന ചിത്രപ്രദർശനത്തിലേക്ക് ദിവസവും നിരവധിയാൾക്കാ രാണെത്തുന്നത്.
പാട്ടുകാരും, ചിത്രകാരന്മാരും ശില്പികളും മേളക്കാരും കവികളും ഒക്കെയായി നിരവ ധി പേർ പനമറ്റത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ വേറിട്ട ഒരു വരകാരൻ തന്നെയാണ് 56 കാരനായ രാധാകൃഷ്ണൻ. പനമറ്റം ഗ്രാമത്തിന് അഭിമാനിക്കാവുന്ന വര വിസ്മയങ്ങളാണ് മൂന്നരപതിറ്റാണ്ടുകൊണ്ട് ഇദ്ദേഹം സൃഷ്ടിച്ചത്. രാധാകൃഷ്ണൻ പനമ റ്റം എന്നറിയപ്പെടാനാണ് സ്വന്തം നാടിനെ അത്രമേൽ സ്‌നേഹിക്കുന്ന ഇദ്ദേഹത്തിന്റെ ആ ഹം.
35 വർഷം മുമ്പ് പാലാ കൈരളി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫൈൻ ആർട്‌സിൽ നിന്നാണ്ചിത്രര ചന അഭ്യസിച്ചത്. തുടർന്ന് ഗുരുവായൂർ വിനോദിന്റെ ശിക്ഷണത്തിൽ ചുവർചിത്രരച നയും. പിന്നീട് ഗുരുവിനോടൊപ്പം 2001 മുതൽ അഞ്ച് വർഷക്കാലം മധുര മീനാക്ഷി ക്ഷേത്രത്തിൽ നൂറുകണക്കിന് ചുവർചിത്രങ്ങൾ വരച്ചു.ആദ്യകാലത്ത് എണ്ണച്ചായത്തിൽ വരച്ച സംഗീതജ്ഞ എം.എസ്.സുബ ലക്ഷ്മി തംബുരുവുമായി ഇരുന്ന് പാടുന്ന ചിത്രം ഇപ്പോഴും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
അക്രിലിക്കും ജലച്ചായവുമാണ് ഇപ്പോൾ അധികവും ഉപയോഗിക്കുന്നത്. നിരവധി പ്ര മുഖ രുടെയും ഈശ്വര സങ്കല്പങ്ങളുടെയും ചിത്രങ്ങൾ ഈ കരവിരുതിൽ പിറന്നു. കൂ ടുതലും ക്യാൻവാലസിലാണ് വര.വരച്ചുകൂട്ടും എന്നതിനപ്പുറം അവ പ്രദർശിപ്പിക്കുക യോ വിൽക്കുകയോ ചെയ്തിട്ടില്ല രാധാകൃഷ്ണൻ.ദേശീയ വായനശാലയുടെ ചുവരുക ളെ അലങ്കരിക്കുന്ന ജീവൻ തുടിക്കുന്ന പല ചിത്രങ്ങളും അദ്ദേഹത്തിന്റേതാണ്. പനമറ്റം ഭഗവതിക്ഷേത്രത്തിലെ അന്തിമഹാകാളൻ, ഐലയക്ഷി മൂർത്തികളുടെ ചിത്രങ്ങൾ ഇദ്ദേ ഹം ചുവർച്ചിത്രരീതിയിൽ എഴുതിയതും പ്രശംസ നേടിയിരുന്നു.
വായനശാലയുടെ പഴയ കയ്യെഴുത്തു മാസികകൾ മുതൽ അതിന്റെ മുഖപത്രമായ ഒന്ന് മാസിക, മറ്റു വിവിധ പ്രസിദ്ധീകരണങ്ങൾ എന്നിവയിലെല്ലാം രാധാകൃഷ്ണന്റെ വിരൽ സ്പർശമുണ്ട്. വിവിധ കാലങ്ങളിലായി അദ്ദേഹം വരച്ച എഴുപതിലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
പനമറ്റം ഭഗവതിക്ഷേത്രത്തിലെ ഉത്സവം കൂടാനെത്തുന്നവരെല്ലാം രാധാകൃഷ്ണന്റെ വ ർണോത്സവം കൂടി കണ്ടാണ് മടങ്ങുന്നത്. നേരത്തെ ഇലക്ട്രോണിക്‌സ് റിപ്പയറിങ് രംഗ ത്ത് സജീവമായിരുന്ന രാധാകൃഷ്ണൻ ഇലക്ട്രോടണിക് പാർട്‌സുകൾ കൊണ്ട് കമനീയ ശില്പങ്ങളും ഒരുക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. ദേശീയവായനശാലാ ഭാരവാഹികളുടെ നിർ ബന്ധവും പ്രോത്സാഹനവുമാണ് ഇതാദ്യമായി രാധാകൃഷ്ണന്റെ ചിത്രപ്രദർശനത്തിന് വഴിതുറന്നത്. ഭാര്യ ലേഖയും മക്കൾ ഗ്രാഫിക് ഡിസൈനറായ രാഹുലും രേഷ്മയും അ ച്ഛന്റെ കലാപ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നു. പനമറ്റം പൂരം സമാപിക്കുന്ന ബുധനാഴ്ച വരെ ചിത്രപ്രദർശനമുണ്ട്.