കാഞ്ഞിരപ്പള്ളി: എസ്.ഐ എ.എസ് അന്‍സല്‍ വിവാഹിതനാകുന്നു. പൊന്‍കുന്നം കൈമലത്ത് വീട്ടില്‍ നിമിശയാണ് വധു. മുഹമ്മദ് ഇക്ബാ ലിന്റെയും നസീമയുടെ മകളാണ് നിമിഷ. വാഴൂര്‍ എന്‍.എസ്.എസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പതിനാറിന് പൊന്‍കു ന്നത്ത് വെച്ചാണ് നിക്കാഹ്.
ചുരുങ്ങിയ കാലം കൊണ്ട് കാഞ്ഞിരപ്പള്ളിക്കാരുടെ ഹൃദയം നേടിയെ ടുത്ത എസ്.ഐ എ.എസ് അന്‍സല്‍ സോഷ്യല്‍ മീഡിയിലടക്കം വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. കോടതി വിധിയെത്തുടര്‍ന്ന് വീടൊഴിയേ ണ്ടി വന്ന ബബിതയ്ക്കും പതിനാല് വയസ്സുകാരി മകള്‍ക്കും അഭയ മൊരുക്കുന്നതില്‍ എസ്.ഐ വലിയ പങ്ക് വഹിച്ചിരുന്നു.സോഷ്യല്‍ മീഡിയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. നടന്‍ കുഞ്ചാ ക്കോ ബോബനും നടി പാര്‍വ്വതിയും കാഞ്ഞിരപ്പള്ളിയില്‍ എത്തി യപ്പോള്‍ എസ്.ഐയെ അഭിനന്ദിച്ചിരുന്നു.
കോട്ടയം ചെങ്ങളം പുത്തന്‍പുരയില്‍ അബ്ദുല്‍ അസ്സീസിന്റെയും ആരീഫാ ബീവിയുടെയും മകനാണ് അന്‍സല്‍.