എ.കെ.ജെ.എം. കിൻഡർ​ഗാർട്ടൻ പ്രവേശനോത്സവം ആഘോഷമായി നടന്നു. മാതാ പിതാക്കളുടെ കൈ പിടിച്ചും തോളിലേറിയും സ്കൂളിലെത്തിയ കുരുന്നുകളെ അദ്ധ്യാപ കർ മിക്കി മൗസിന്റെ അകമ്പടിയോടെ അലങ്കാരങ്ങളാൽ വർണ്ണാഭമായ ക്ലാസ്സുകളി ലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്കൂൾ മാനേജർ ഫാ സ്റ്റീഫൻ സി. തടം  എസ്.ജെ. അദ്ധ്യ ക്ഷത വഹിച്ച ആഘോഷമായ പ്രവേശനോത്സവ പരിപാടിക്ക് യു.കെ.ജി. വിദ്യാർത്ഥി യായ ഹെലൻ മരിയ റോബിൻ സ്വാ​ഗതം ആശംസിച്ചു.

പ്രിൻസിപ്പാൾ ഫാ അ​ഗസ്റ്റിൻ‌ പീടികമല എസ്.ജെ, കെ.ജി. കോർഡിനേറ്റർ രേണു സെ ബാസ്റ്റ്യൻ, ബ്രദർ അമൽ ബേബി എസ്.ജെ, സ്കൂൾ ബർസാർ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ. വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർക്കൊപ്പം സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ ദേവസ്സി പോൾ എസ്.ജെ. ഭദ്രദീപം കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെ യ്തു. പ്രിൻസിപ്പാൾ ഫാ അ​ഗസ്റ്റിൻ പീടികമല എസ്.ജെ. മുഖ്യ സന്ദേശം നൽകി. തുടർ ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സമ്മാനങ്ങളും സ്വീകരിച്ചാണ് കുട്ടി കൾ ക്ലാസ്സുകളിലേക്ക് പോയത്.