എരുമേലി പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശത്തെ കർഷകർക്ക് കൈവശഭൂമിക്ക് നിയമാനുസൃതമുള്ള പട്ടയം ലഭ്യമാക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകിയതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്യൻ കുള ത്തുങ്കൽ അറിയിച്ചു. മുമ്പ് ലഭിച്ചിരുന്ന പട്ടയ പ്രകാരം തണ്ടപ്പേർ പിടിക്കാനോ, കരം അടക്കുന്നതിനു സാധിക്കാത്തത് സംബന്ധിച്ചും, തയ്യാറാക്കിയിട്ടുള്ള പട്ടയം വിതര ണം ചെയ്യാത്തത് സംബന്ധിച്ചും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട രേഖകൾ സഹിതം വിശദാംശങ്ങൾ ചേർത്ത് നൽകിയിട്ടുള്ള നിവേദനം പ രിശോധിച്ച മന്ത്രി പ്രശ്നപരിഹാരത്തിനായി ഉന്നതതല യോഗം വിളിച്ചുകൂട്ടാം എന്നും, പ്രശ്നപരിഹാരത്തിന് നടപടികൾ സ്വീകരിക്കാമെന്നും ഉറപ്പുനൽകി. നിയോജക മണ്ഡ ലങ്ങളിലെ മറ്റു പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയ തായും തടസ്സങ്ങൾ പരിഹരിച്ച് പട്ടയ വിതരണത്തിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായും എംഎൽഎ അറിയിച്ചു.