നിർത്തിയിട്ട ബസിനു പുറകിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക് ദേശീയപാത 183 ൽ സെന്റ് ജോസഫ് കണ്ണാശുപത്രിക്ക് സമീപം ഇന്നലെ വൈകുന്നേരം ആറരയോടെ യാണ് സംഭവം.ചങ്ങനാശ്ശേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റ പുറകിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.

പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് സ്വദേശികളായ സുരേഷ് ഭവനിൽ ദിലീപ് (20) മാർവാട് വീട്ടിൽ അജിത്ത് (17) എന്നിവരാണ് അപകടത്തിൽ പരിക്കേറ്റത്.ഗുരുതരമായി പരിക്കേ റ്റ ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേ ചികിൽസക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..