എരുമേലി : ക്രമസമാധാന പരിപാലനത്തിന് അടിയന്തര സാഹചര്യങ്ങ ളില്‍ ഓടിയെത്തുന്ന എരുമേലി പോലീസ് കെ എ പി ബറ്റാലിയനിലെ പോലീസുകാര്‍ കിടക്കുന്നത് കക്കൂസ് മാലിന്യത്തിന് നടുവില്‍.എരുമേ ലി പോലീസ് സ്റ്റേഷന് പിന്നിലുള്ള പോലീസ് ക്യാമ്പിലാണ് കക്കൂസ് ടാങ്ക് പൊട്ടി ഒഴുകി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കിടക്കുന്നത്. ദുര്‍ഗന്ധം മാറ്റാന്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറിയും,ഡെറ്റോള്‍ ഒഴിച്ച് കഴു കി വൃത്തിയാക്കിയുമാണ് പോലീസുകാര്‍ കിടക്കുന്നത്.ആരോഗ്യ വകു പ്പിന്റെ മൂക്കിന് താഴെ കക്കൂസ് ടാങ്ക് പൊട്ടി ഒഴുകിയിട്ട് ദിവസങ്ങളായി ട്ടും അധികൃതര്‍ ഇതുവരെ അറിയാത്തതും ഗുരുതരമായ അനാസ്ഥയാ ണെന്നും പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് എരുമേലിയില്‍ കെ എ പി ബറ്റാലിയന്‍ തുടങ്ങു ന്നത്.ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിടത്തിന്റെ കക്കൂസ് മാലിന്യത്തിന്റെ ടാങ്ക് കെട്ടിടത്തിന് മുന്നിലായതാണ് ദുര്‍ഗന്ധത്തിനും – താമസം ദുരിതമാ ക്കാനും കാരണമായത് . മാലിന്യ ടാങ്കില്‍ നിന്നും പുറത്തേക്ക് വരുന്ന മാ ലിന്യം ക്യാമ്പിന് ചുറ്റും ദിവസവും പരന്നൊഴുകുന്നതാണ് പോലീസു  കാരെ ആശങ്കയിലാക്കിയിരിക്കുന്നത് . എന്നാല്‍ മാലിന്യം ഒഴുകി കടക ളുടെ സമീപത്ത് കൂടി താഴെയുള്ള സംസ്ഥാന പാതയില്‍ എത്തുമെന്ന് ആശങ്കയിലാണ് കച്ചവടക്കാര്‍.

സാക്രമിക – പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയത്താണ് പോലീസ് ക്യാമ്പ് തന്നെ കക്കൂസ് മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നത്.ശബരിമല തീര്‍ത്ഥാടന മായാല്‍ നൂറുകണക്കിന് പോലീസുകാരാണ് ഡ്യൂട്ടിക്കായി ക്യാമ്പിലെ ത്തുന്നത് .ആഹാരം കൂടി പാചകം ചെയ്യുന്ന ക്യാമ്പിലെ പോലീസുകാ  രുടെ ആരോഗ്യസ്ഥിതിയാണ് ഇതോടെ അപകടത്തിലായിരിക്കുന്നത് . ലക്ഷങ്ങള്‍ ചിലവഴിച്ച് പോലീസ് സ്റ്റേഷന്‍ ‘ ഹൈടെക് ‘ ആക്കുമ്പോള്‍ സമീപത്തുള്ള പോലീസ് ബറ്റാലിയന്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യം ഒഴുകാതിരിക്കാനെങ്കിലും നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് പാവം പോലീസുകാര്‍ .