ചന്ദ്രികാമ്മക്ക് രണ്ട് ആഗ്രഹങ്ങളെ ഉളളായിരുന്നു.ഒന്ന് നല്ലൊരു വീട്ടില്‍ അന്തിയുറങ്ങണം, പിന്നെ ആ വീട്ടില്‍ വെച്ച് ഇളയ മകന്റെ കല്യാണവും നടത്തണം. ശനിയാഴ്ച്ച ഒരാഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാ ണ് ചന്ദികാമ്മ, വീടെന്ന സ്വപ്നം. ഇനിയുള്ളത് മകന്റെ കല്യാണമാണ്, അതും ദൈവം നടത്തി തരുമെന്നാണ് ചന്ദികാമ്മ പറയുന്നത്.ലൈഫ് ഭവന പദ്ധതിയില്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടി ന്റെ താക്കോല്‍ദാനം ചടങ്ങിലായിരുന്നു ചന്ദ്രികമ്മയുടെ ഈ ആഗ്രഹങ്ങള്‍ തുറന്ന് പ റഞ്ഞത്. പഞ്ചായത്തിലെ 18ാം വാര്‍ഡ് കരി മ്പുകയത്ത് ഇലവനാപ്പാറ ചന്ദ്രികാമ്മയു ടെ(70) വീടിന്റെ നിര്‍മ്മാണമാ ണ് 63 ദിവസങ്ങള്‍ കൊണ്ട് വാര്‍ഡംഗം റിജോ വാളാ ന്തറയുടെ നേതൃത്വ ത്തില്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ ബ്ലേക്ക് ഗ്രാമ പഞ്ചായത്തുകള്‍ അനുവ ദിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് വീട് നിര്‍മാണം നടത്തിയത്. വിധവ യായ ചന്ദ്രികാമ്മ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് താമസിച്ചിരുന്നത്.

മുന്‍പ് പലതവണ വീട് നിര്‍മ്മിക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നെങ്കി ലും വിവിധ കാരണങ്ങളാണ് വീട് നിര്‍മാണം വൈകി. ഇവര്‍ വാര്‍ഡംഗത്തെ വിവരം അറിയിക്കു കയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ച് നല്‍കുകയുമായിരുന്നു. ഡോ. എന്‍.ജയരാജ് എംഎല്‍എ വീടി ന്റെ താക്കോല്‍ ചന്ദ്രികാമ്മയ്ക്ക് കൈമാറി. പഞ്ചാ യത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍, വാര്‍ഡംഗം റിജോ വാളാന്തറ,പഞ്ചായത്തംഗങ്ങളായ ചാക്കോച്ച ന്‍ ചുമപ്പുങ്കല്‍, സജിന്‍ വട്ടപ്പള്ളി, ജോഷി അഞ്ചനാടന്‍, ടോംസ് ആന്റണി, റെജി.ഒ. വി, സുബിന്‍ സലീം, ഷീലാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.