ഇന്‍ഫാം മേഖല അസംബ്ലികള്‍ക്ക് പ്രൗഢോജ്വല തുടക്കം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന തലത്തിലേക്ക് കര്‍ഷകരെ ഉയര്‍ത്തിയ ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ജോസഫ് വെള്ളമറ്റം. ഇന്‍ഫാം ലോറേഞ്ച് മേഖല അസംബ്ലി പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാട നം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂതനസാങ്കേതികവിദ്യകളും യന്ത്രവത്കരണവും വഴി കൃഷിയെ ശാസ്ത്രീയമാക്കുകയും കര്‍ഷകരെ സംഘടിതമാക്കുകയും ചെയ്ത ഇന്‍ഫാം കര്‍ഷകരുടെ  ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധനവിനും വിപണനത്തിനും സാധ്യതകള്‍ കണ്ടെത്തുന്നു എന്നത് പ്രശംസനീയമാണ്. കര്‍ഷക കുടുംബങ്ങള്‍ക്ക് ക്ഷേമ വും കുടുംബാംഗങ്ങള്‍ക്ക് മൂല്യബോധവും പകര്‍ന്നു നല്‍കുന്നതില്‍ ഇന്‍ഫാം സംഘടന നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ കര്‍ഷകനും തന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും അഭിമാനത്തോടെയും നിര്‍ഭയത്തോടെയും പങ്കുവയ്ക്കുവാനും അവതരിപ്പിക്കുവാനുമുള്ള പരിശീലനത്തിന്റെ ഭാ ഗംകൂടിയാണ് ഓരോ തലത്തിലെയും ഇന്‍ഫാം അസംബ്ലികളെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാമി ന്റെ യൂണിറ്റ് തലം മുതല്‍ ദേശീയ തലം വരെ നിരവധി കര്‍ഷക നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ അസംബ്ലികളിലൂടെ സംഘടനയ്ക്ക് സാധിച്ചു. ഓരോ മേഖലയിലുമുള്ള നേ താക്കള്‍ കര്‍ഷകരുടെ ക്ഷേമത്തിനായി വിവിധങ്ങളായ കര്‍മപദ്ധതികള്‍ പ്രാദേശികമായും ഉപരിഘടകത്തിന്റെ സഹായത്തോടെയും ആവിഷ്‌കരിച്ച് നടപ്പാക്കണം.  അതിനു ള്ള ആലോചനകളും ക്രിയാത്മക നിര്‍ദേശങ്ങളുമാണ് ഈ അസംബ്ലികളില്‍ നിന്ന് ഉരുത്തിരിയേണ്ടതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം വെളിച്ചിയാനി താലൂക്ക് രക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് കുളമ്പ ള്ളില്‍,  ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, കാര്‍ഷിക ജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, മഹിളാസമാജ് ജില്ലാ സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേല്‍, ലോറേഞ്ച് മേഖല പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരില്‍, മേഖല സെക്രട്ടറി സെബാസ്റ്റ്യന്‍ കൈതയ്ക്കല്‍, മഹിളാസമാജ് മേഖല പ്രസിഡന്റ് ഏവീസ് കുറുമണ്ണില്‍,  ത്രേസ്യാ മ്മ ജോര്‍ജ്, മാര്‍ക്കറ്റിംഗ് സെല്‍ റീജണല്‍ മാനേജര്‍ സന്തോഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. അസംബ്ലിയില്‍ പെരുവന്താനം, പൊന്‍കുന്നം, വെളിച്ചിയാനി, മുണ്ടക്കയം, കാ ഞ്ഞിരപ്പള്ളി കാര്‍ഷിക താലൂക്കുകളിലെ ഇന്‍ഫാമിന്റെയും മഹിളാസമാജിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വരും വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വിശദീക രിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours