യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിന് സമീപം ചിറ്റാർ തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൂറുമുള്ളിൽ ഷിബുവിൻ്റെ ഭാര്യ ധന്യയാണ് മരിച്ചത്. ധന്യ ബസ്സിൽ വന്നിറങ്ങി പാലത്തിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. മുൻപ് രണ്ടു തവണ ഇവർ ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി പറയപ്പെടുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിടനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ മെമ്പർമാരും സ്ഥലത്ത് എത്തിയിരു ന്നു. ഇവരുടെ ബന്ധുവീട് തിടനാട്ടിലുണ്ട്. ഇവിടേക്ക് വന്നതാണോ എന്നും വ്യക്തമല്ല.


+ There are no comments
Add yours