ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മഹല്ലിൻ്റെ പരിധിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെൻട്ര ൽ ജമാഅത്ത് പ്രസിഡന്റ് പി എം അബ്ദുൽസലാം പാറയ്ക്കൽ അധ്യക്ഷനായി.  പ്രൊഫ: റോണി കെ ബേബി എoഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി  ഡിവൈ എസ്പി വിശാൽ  ജോൺസൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ഷമീർ യോഗത്തിൽ പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി. നൈനാർപള്ളി ഇമാം ഡോ. അർഷദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ആനക്കല്ല് സ്വദേശി മുഹമ്മദ് യാസീനെ യോഗം ആദരിച്ചു. സെക്രട്ടറി അൻസാരി വാവർ, ട്രഷറർ ടി എം ഷിബിലി തേനമ്മാക്കൽ,  മൈക്ക്സ്കൂൾ ഹെഡ്മിസ്ട്രസ് ലൈലാ അൻസാരി, പേട്ട ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ ടീ ജോൺ, ഷെമീർ കൊല്ലക്കാൻ എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours