പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​വാ​ര്‍​ത്ത​​യില്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

Estimated read time 0 min read
Share :

പ​തി​വു​പോ​ലെ ക്ലാ​സ് മു​റി​യി​ലേ​ക്ക് പു​ഞ്ചി​രി​യോ​ടെ സ്വ​പ്ന ടീ​ച്ച​ർ ക​ട​ന്നു​വ​രു​മെ​ന്ന് ക​രു​തി​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​വാ​ര്‍​ത്ത​യാ​ണ് അ​വ​രെ വ​ര​വേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക പ​ഴ​യി​ടം ത​റ​പ്പേ​ൽ (മ​ണ്ണ​ക്ക​നാ​ട്ട്) സ്വ​പ്ന ജോ​ർ​ജ് (48) മ​ര​ണ​മ​ട​ഞ്ഞ​ത്. വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു വീ​ണ ടീ​ച്ച​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും പ്ര​തി​രൂ​പ​മാ​യി​രു​ന്ന സ്വ​പ്‌​ന ടീ​ച്ച​ര്‍ ഇ​നി ഒ​രി​ക്ക​ലും ക്ലാ​സ് മു​റി​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ല്ലെ​ന്ന യാ​ഥാ​ര്‍​ഥ്യം കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​ല്ല. 10 സി​യി​ലെ ക്ലാ​സ് ടീ​ച്ച​റാ​യി​രു​ന്നു സ്വ​പ്ന ടീ​ച്ച​ർ. കൂ​ടാ​തെ വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യും ടൂ​ർ കോ​ഓ​ർ​ഡി​നേ​റ്റ​റും ആ​യി​രു​ന്നു.അ​ധ്യാ​പി​ക​യു​ടെ മൃതദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍, അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും വി​തു​മ്പി​ക്ക​ര​ഞ്ഞു. പൂ​ക്ക​ള്‍ അ​ര്‍​പ്പി​ച്ചും ക​ണ്ണീ​ര്‍ പ്ര​ണാ​മം അ​ര്‍​പ്പി​ച്ചും അ​വ​ര്‍ ത​ങ്ങ​ളു​ടെ പ്രി​യ അ​ധ്യാ​പി​ക​യ്ക്ക് അ​വ​സാ​ന യാ​ത്രാ​മൊ​ഴി ന​ല്‍​കി. സ​ഹാ​ധ്യാ​പ​ക​ര്‍​ക്കും ഈ ​വേ​ര്‍​പാ​ട് താ​ങ്ങാ​നാ​യി​ല്ല. എ​ല്ലാ​വ​രോ​ടും സ്‌​നേ​ഹ​ത്തോ​ടെ​യും പു​ഞ്ചി​രി​യോ​ടെ​യും ഇ​ട​പ​ഴ​കി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ഇ​പ്പോ​ഴും അ​വ​ര്‍​ക്ക് ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​രുന്നില്ല.

Share :

You May Also Like

More From Author

+ There are no comments

Add yours