മണിമലയിൽ ലഹരിവേട്ടയിൽ 4.808 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

Estimated read time 1 min read
Share :

മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ “തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതിയുടെ ഭാഗമായി മണിമലയിൽ നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വെള്ളാവൂർ നിരവത്തുപടി ഭാഗത്തെ വീട്ടിൽ നിന്നും 4 കിലോ 808 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത പോലീസ്, സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

മണിമല നേര്യതറ വീട്ടിൽ പയസ് ജേക്കബ് (51), വെള്ളാവൂർ കറുകപ്പള്ളി ഏറത്തുവടകരയിൽ ബിനു കെ.സി. (50), സുജാത ബിനു (41) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന്, മണിമല എസ്.ഐ. വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് (DANSAF) സംഘവും മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നട ത്തിയ പരിശോധനയിൽ പ്രതികളുടെ വീടിനോട് ചേർന്നുള്ള ചായ്പ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

പ്രതികൾക്കെതിരെ മണിമല പോലീസ് സ്റ്റേഷനിൽ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും മറ്റ് തെളിവുകളും കസ്റ്റഡിയിലെടുത്തു.
“തൂഫാൻ ദി നാർക്കോഹണ്ട്” പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം ലഹരി വിൽപ്പന, സംഭരണം, കടത്ത് എന്നിവയ്ക്കെതിരെ ശക്തമായ പരിശോധനകളും റെയ്ഡുകളും തുട രുമെന്ന് പോലീസ് മേധാവി അറിയിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടത്തുന്ന ഇത്തരം പ്രവർത്ത ന ങ്ങൾക്ക് പൊതുജനങ്ങളുടെ സഹകരണവും നിർണായകമാണ്‌. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്ക് ശേഷം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോട തിയിൽ ഹാജരാക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours