സാറിനൊപ്പം പിള്ളേരും..

നിയമസഭയിൽ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎയ്ക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട്-വൈക്കം എംഎൽഎമാർ, അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി നിയമസഭ.
ഇവിടെ മാത്രമല്ലടാ എനിക്ക് പിടി അങ്ങ് തിരുവനന്തപുരത്തും മാത്രമല്ലട, വൈക്കത്തും പാലക്കാടും ഉണ്ടടാ എന്നാണ് കാഞ്ഞിരപ്പള്ളി എം എൽ എ റോണി കെ ബേബിയുടെ പറയുന്നത്. ഇദ്ദേഹത്തിൻ്റെ മുൻ ശിക്ഷ്യരാണ് പാലക്കാട് എംഎൽഎ യും വൈക്കം എംഎൽഎയും. പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയും വൈക്കം എം.എൽ.എ. കെ ബിനിമോനും റോണിയുടെ ശിഷ്യന്മാർ ..
കാഞ്ഞിരപ്പള്ളിയുടെ എം.എൽ.എ.യും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ അദ്ധ്യാപകനുമായിരുന്നു പ്രൊഫ. റോണി കെ. ബേബി
റോണി ആദ്യം അദ്ധ്യാപകനായി ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു ഇന്നത്തെ പാലക്കാട് എം എൽ എ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവ്വമായിരുന്നുവെങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയിത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അൽഭുതപ്പെടുത്തിയിരുന്നു എന്ന് റോണി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.
ഡി ബി കോളേജിലെ താൽക്കാലിക ജോലിക്കു ശേഷം അദ്ദേഹത്തിന് നിയമനം ലഭിച്ചത് വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്നു ബി എ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എം എൽ എ കെ ബിനിമോൻ. കോളേജിലെ കെ. എസ്.യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഞാൻ ഓർക്കുന്നു. അതേ അൽഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു.
അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്ന് റോണി ഏറെ അഭിമാനത്തോടെ പറയുന്നു.

+ There are no comments
Add yours