കാഞ്ഞിരപ്പള്ളി:  ഉയരത്തിൽ പ്രഭ ചൊരിയുന്ന അലങ്കാര വിളക്കുകൾ നിറഞ്ഞ ഹൈ മാസ്റ്റ് ലൈറ്റുകൾ  നഗരമധ്യത്തിലും വഴിയോരങ്ങളിലും ഇനി സ്ഥാപിക്കില്ല. ഭീമമായ വൈ ദ്യുതി ചാർജാണ് കാരണം. വൈദ്യുതി ചാർജ് ബാധ്യതയാകുന്നത് മുൻനിർത്തി ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനെ ഇനി പ്രോൽസാഹിപ്പി ക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പകരം എൽഇഡി ബൾബുകൾ ഉപ യോ ഗിക്കണമെന്നാണ് നിർദേശം.
എംപി, എംഎൽഎ ഫണ്ടുകളിലും ഇനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് തുക വിനിയോഗി ക്കാൻ അനുമതി നൽകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധ കമാണ്. ശബരിമല തീർത്ഥാടനം മുൻനിർത്തി വഴിവിളക്കുകൾ സ്ഥാപിക്കുന്നതിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കേന്ദ്ര ഊർജ സംരക്ഷണ വി ഭാഗത്തിൻറ്റെ നിർദേശപ്രകാരമാണ് തീരുമാനം. ഹൈമാസ്റ്റ് ലൈറ്റുകൾ തുടർച്ചയായി തകരാറിലാകുന്നത് അധിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
വിളക്കുകൾ സ്ഥാപിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ പലതും പ്രവർത്തനരഹിതമാകു ന്നു. വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം കാൽ ലക്ഷത്തോളം രൂപയാണ് ഓരോ ഹൈമാസ്റ്റ് ലൈറ്റുകൾക്കും ചെലവാകുന്നത്. എംപി, എംഎൽഎ ഫണ്ടുകളിൽ ലൈറ്റു കൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി ചെലവ് അതാത് സ്ഥലങ്ങളിലെ പഞ്ചായത്തുകളാ ണ് വഹിക്കുന്നത്. മാസം തോറും വൻ തുക ഇങ്ങനെ ചെലവിടേണ്ടി വരുന്നു.
വാർഷിക പദ്ധതിയിൽ ഭാരിച്ച തുക ഇതിനായി നീക്കിവെക്കേണ്ട സ്ഥിതിയിലായിരു ന്നു. എരുമേലിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റി ൻറ്റെ വൈദ്യുതി ചാർജ് അടയ്ക്കുന്നതിനെ ചൊല്ലി കെഎസ്ആർടിസിയും പഞ്ചായ ത്തും ദേവസ്വം ബോർഡും തമ്മിൽ മുറുകിയ തർക്കം കഴിഞ്ഞയിടെയാണ് തീർപ്പായ ത്. ലൈറ്റ് സ്ഥാപിച്ചത് ദേവസ്വമാണെങ്കിലും വൈദ്യുതി ബിൽ ഏറ്റെടുക്കാൻ ദേവസ്വം തയ്യാറായില്ല.
കോർപ്പറേഷൻ വരുമാന നഷ്ടത്തിലാണെന്ന് പറഞ്ഞ് കെഎസ്ആർടിസിയും കയ്യൊഴി ഞ്ഞു. ഒടുവിൽ ബിൽ തുക പഞ്ചായത്തിൻറ്റെ ചുമലിലായി. പഞ്ചായത്താകട്ടെ ഹൈ മാസ്റ്റ് ലൈറ്റുകളുടെ എണ്ണം വർധിച്ചത് മൂലം മാസം തോറും ലക്ഷങ്ങളാണ് വൈദ്യുതി ബിൽ ആയി നൽകിക്കൊണ്ടിരിക്കുന്നത്.