കണമല : കഴിഞ്ഞ ദിവസം പേമാരിയായ പെയ്ത മഴക്കൊപ്പം മണ്ണും കല്ലും കുത്തി യൊലിച്ച് പറമ്പുകൾ ചാല് കീറി ഒഴുകിപ്പോകുന്ന കാഴ്ച എയ്ഞ്ചൽവാലിയിലെ നാ ട്ടുകാരുടെ മനസിൽ നിന്നും മായുന്നില്ല. ഈ സമയത്താണ് കാളകെട്ടിയിൽ മഴയോടൊ പ്പം ശക്തമായ വെളിച്ചം വിതറി കൊളളിയാനും വൻ ശബ്ദത്തോടെ വെളളിടിയും അ നുഭവപ്പെട്ടത്. ഈ സമയമെല്ലാം പരിഭ്രാന്തിയിൽ ഉരുകുകയായിരുന്നു നാട്ടുകാർ.
വീടിനുളളിൽ മക്കളെയും ഭാര്യയെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആധി യോടെ കഴിഞ്ഞ ആ നിമിഷങ്ങൾ ആർക്കും മറക്കാനാകുന്നില്ല. ഭാഗ്യമെന്നോണം അധി കം നീണ്ടുനിൽക്കാതെ പേമാരിയും പ്രളയസാധ്യതയും ഇടിമിന്നലും ഒഴിഞ്ഞുപോയി. എങ്കിലും അൽപസമയം അനുഭവപ്പെട്ട പ്രകൃതി ക്ഷോഭം കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. ഇന്നലെ പ്രദേശത്ത് നഷ്ടങ്ങളുടെ കണക്കെടുപ്പിന് ജനപ്രതിനിധികളും റവ ന്യു ഉദ്യോഗസ്ഥനുമെത്തി. വീടുകൾക്കൊന്നും കാര്യമായ നാശങ്ങളുണ്ടായില്ലെന്നുളള താണ് ആശ്വാസകരം. അതേസമയം കൃഷിയിടങ്ങൾ കുത്തിയൊലിച്ചു പോയി.
റോഡുകൾ മലവെളളപ്പാച്ചിലിൽ തകർന്ന നിലയിലാണ്. പ്രദേശത്തെ വൈദ്യുതിയും മുടങ്ങി. എയ്ഞ്ചൽവാലിയിൽ പുലിയുറുമ്പിൽ ടോമി, കൊച്ചുപൂങ്കുരുവിൽ ഇസ്മാ യിൽ എന്നിവരുടെ പുരയിടങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ. ഉരുൾപൊട്ടലിൽ ടോ മിയുടെ വീട്ടിലേക്കുളള റോഡ് പൂർണമായി ഒലിച്ചുപോയി. വീട്പണിക്ക് ഇറക്കിയി ട്ടിരുന്ന മെറ്റലും മണലും ഇതോടൊപ്പം ഒഴുകിപ്പോയി. എഴുകുംമണ്ണിൽ കാക്കനാട്ട് വർക്കി, കോട്ടക്കുഴി ഉമ്മൻ ജേക്കബ്, നിരവേൽ സാബു, പൊടിപ്പാറ രാജപ്പൻ, കുരിയിലാംകാട്ടിൽ ടോമി, തെക്കേച്ചെരുവിൽ ചന്ദ്രശേഖരൻ എന്നിവരുടെ പുരയിടങ്ങളിൽ വെളളപ്പൊക്കമെത്തി നാശനഷ്ടങ്ങളുണ്ടായെന്ന് റവന്യു അധികൃതർ പറഞ്ഞു.
കാളകെട്ടിയിൽ ഇടിമിന്നലേറ്റ് മുൻ പഞ്ചായത്തംഗം ഉറുമ്പിൽ സതീഷിൻറ്റെ ടെലിവി ഷൻ തകർന്നു. പുളിക്കൽ രാമകൃഷ്ണൻറ്റെ വീട്ടിൽ മെയിൻ സ്വിച്ച് ബോർഡ് പൊട്ടി ത്തെറിച്ചുവീണു. പുളിക്കൽ തുളസീധരൻറ്റെ വീട്ടിലും മെയിൻ സ്വിച്ച് തകർന്നു. പുളി ക്കൽ രാജൻറ്റെ വീട്ടിൽ ഒരു ട്യൂബ് ലൈറ്റും രണ്ട് സിഎഫ്എൽ വിളക്കുകളും തകർ ന്നു. പളളിയറ സുബിൻറ്റെ എൽഇഡി ടെലിവിഷൻ ഇടിമിന്നലേറ്റ് നശിച്ചു.