കാഞ്ഞിരപ്പളളി: 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ആഗസ്റ്റ് 25ാം തീയതി വെളളിയാഴ്ച രാവിലെ 10 മണിമുതല്‍ സൗജന്യ ഹൃദ്രാഗനിര്‍ണ്ണയ ക്യാമ്പ് നടത്തപ്പെടു ന്നു. മേരിക്വീന്‍സ് കാര്‍ഡിയാക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്യാമ്പി ന് ഹൃദ്രോഗ വിദഗ്ദരായ ഡോ.സുധീര്‍ എം.ഡി., ഡോ. സ്മാര്‍ട്ടിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ജീവിത ശൈലിയിലുണ്ടായ വ്യതിയാനംമൂലം ഹൃദ്രോഗികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധന കണക്കിലെടുത്താണ് പ്രസ്തുത ക്യാമ്പ് നടത്തുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹൃദ്രോഗ വിദഗ്ദന്റെ സൗജന്യ കണ്‍സള്‍ട്ടേഷനും, ഇ.സി.ജി., എക്കോ, റ്റി.എം.റ്റി. ടെസ്റ്റുകള്‍ 50% കുറഞ്ഞ നിരക്കിലും ചെയ്തുകൊടുക്കുന്നതാണ്.

ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ ആവശ്യമു ളളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതാണ്. കാര്‍ ഡിയോളജി ക്യാമ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി കുറഞ്ഞ നിരക്കിലുളള വി വിധ പരിശോധനാ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ പേരു കള്‍ മുന്‍കൂട്ടി ആശുപത്രി എന്‍ക്വയറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ : 04828 201300, 201301. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും ക്യാമ്പില്‍ പ്രവേശനം.