കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടുംകുഴി വാര്‍ഡിലെ ഉപ തെര ഞ്ഞെടുപ്പ് ഓഗസ്റ്റ് 14ന് നടക്കാനിരിക്ക മുന്നണികളില്‍ ചര്‍ച്ചകള്‍ സ്ഥാനാര്‍ഥിയെ കണ്ടെ ത്താനുള്ള ചര്‍ച്ച തുടങ്ങി. കേരള കോണ്‍ഗ്രസ്എമ്മിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ നടക്കും. കോണ്‍ഗ്രസിലെ കൃഷ്ണകുമാരി ശശികുമാറിന്റെ നിര്യണത്തെ തുടര്‍ ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കാരണം. ഏതു മുന്നണി വിജയിച്ചാലും പഞ്ചാ യത്ത് ഭരണസമിതിയെ ബാധിക്കില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിച്ച കൃഷ്ണകുമാരി 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫിലായിരുന്ന കേരള കോണ്ഡഗ്രസ്എം പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഇക്കുറി മത്സരരംഗത്തുണ്ടാ യിരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കൂടാതെ കോണ്‍ഗ്രസിലെ പ്രദേശിക നേതാക്കള്‍ക്കി ടെയിലെ ചേരിപ്പോര് മുന്നണിക്ക് തലവേദനയായിരിക്കുകയാണ്. കഴിഞ്ഞയിടെ സാമൂ ഹ്യ മാധ്യമങ്ങളിലൂടെ ചില നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഡിസിസി, മണ്ഡല നേതാക്കള്‍ തമ്മിലാണ് ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്.

ഇത് പരിഹരിക്കുകയെന്നത് നേതാക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. മിക്ക തെരഞ്ഞെ ടുപ്പുകളിലും യുഡിഎഫിന്റെ ഉറച്ച വാര്‍ഡായിരുന്നു മാനിടംകുഴി. എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായിരിക്കും മത്സരിക്കുന്നത്. എന്‍ഡിഎ മുന്നണിക്കും സ്ഥാനാര്‍ഥിയുണ്ടാരിക്കുമെന്നും ഉടന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രചര ണം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

മുന്നു മുന്നണികളും മൂന്ന് ദിവസത്തിനുളില്‍ പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ല പഞ്ചായത്തിലെ സിപിഎം, കേരള കോണ്‍ഗ്രസ് കൂട്ടുകെട്ട് ആവര്‍ത്തിക്കമോയെ ന്നാണ് യുഡിഎഫിന്റെ ആശങ്ക. 25നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവ സാന തീയതി.