report:ansar.e.nasar

മുണ്ടക്കയം:മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ലോറിയുമായി കൂട്ടിയി ടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പെട്രോളിംഗ് വാഹനത്തിന്റെ ഡ്രൈവര്‍ സന്തോഷ് (38) അസിസ്റ്റന്റ് മോട്ടോര്‍വെ ഹി ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചാലക്കുടി സ്വദേശി നിഥിന്‍ബോസ് (37) എന്നിവര്‍ക്കാണ് പരുക്കേറ്റത്. mvd_accident-3-copy
ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ ദേശീയപാത 183ല്‍ നാല്‍പതാം മൈലിനു സമീപമാണ് അപകടമുണ്ടായത്. mvd_accident-1-copyശബരിമല മണ്ഡലകാലത്തോടനു ബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിക്കു വേണ്ടി പെട്രോളിംഗ് നടത്തുകയായിരുന്ന ജീപ്പ് ചരക്കു ലോറിയുമായി കൂട്ടിയിടിക്കു കയായിരുന്നു. mvd_accident-4-copy
ഇറക്കമിറങ്ങി വന്ന ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ചരക്കു ലോറിയിലി ടിച്ചാണ് നിന്നത്. ജീപ്പിനു തൊട്ടു പിന്നാലെയെത്തിയ  കാര്‍ ജീപ്പിലിടിച്ചു നിന്നു. കാര്‍ യാത്രികര്‍ക്ക് പരുക്കേറ്റിട്ടില്ല. അപകടം നടന്ന റോഡിന്റെ ഒരു വശത്ത് അഗാധമായ കൊക്കയാണ്. ജീപ്പ് ലോറിയിലിടിച്ചു നിന്നത് വന്‍ അപകടം ഒഴിവാ ക്കി. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.mvd_accident-2-copyakjm