കാർഷിക നിയമങ്ങൾ: കോപ്പികൾ കത്തിച്ചു പ്രതിഷേധിച്ചു

പാറത്തോട്. പാർലമെന്റ് പാസ്സാക്കിയ കാർഷിക നിയമങ്ങൾ കർഷകരുടെ മരണ വാറന്റാണ് എന്ന് ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി അഭിപ്രായപ്പെട്ടു. രാജ്യത്തെ കോടിക്കണക്കിന് കർഷകരെ വൻകിട കുത്തകകളുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കു വേണ്ടി നരേന്ദ്ര മോദി സർക്കാർ തീറെഴുതി കൊടുക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾക്കെതിരേ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു റോണി കെ ബേബി. പ്രതിഷേധത്തിന്റെ ഭാഗമായി കാർഷിക നിയമങ്ങളുടെ കോപ്പികൾ കത്തിച്ചു.

രാജീവ് യൂത്ത് ഫൗണ്ടേഷൻ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ അറക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ഡോ സാജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി എസ് സൈനുദ്ദീൻ, ഷാന്റി പൂവക്കളം, ഇ റ്റി തോമസ് എമ്പ്രയിൽ, സജി കള്ളികാട്ട്, ഓമന രാജേന്ദ്രൻ, ഹനീഫ പാറത്തോട്, രാജീവ് യൂത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ ജോയി കോയിക്കൽ, മനോജ് ബേബി, അനീഷ് പുത്തൻവീട്ടിൽ, നെബു പി എസ് എന്നിവർ പ്രസംഗിച്ചു.കാർഷിക നിയമങ്ങൾ: കോപ്പികൾ കത്തിച്ചു പ്രതിഷേധിച്ചു.