REPORT:ABDUL MUTHALIB

എരുമേലി : കോഴ്‌സിന് പോയ എസ്‌ഐ തിരികെ എരുമേലി സ്റ്റേഷനില്‍ ചുമതലയേ ല്‍ക്കാന്‍ എത്തിയപ്പോള്‍ സ്ഥലം മാറ്റ ഉത്തരവ്. തൃശൂര്‍ പോലിസ് അക്കാദമിയില്‍ ഏതാനും ദിവസത്തെ പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി തിരികെ വന്നപ്പോഴാണ് സ്ഥലംമാറ്റിയെന്നറിയിച്ച് ഉത്തരവും എത്തിയത്. മുന്‍ എസ്‌ഐ യെയാണ് പകരം നിയമിച്ച് ഉത്തരവിറങ്ങിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കപ്പെടു കയായിരുന്നു.

വീണ്ടും എരുമേലി സ്റ്റേഷനില്‍ എസ്‌ഐ യായി തുടരാനുളള മുന്‍ എസ്‌ഐ യുടെ മോഹമാണ് ഇപ്പോഴത്തെ എസ്‌ഐ യെ സ്ഥലം മാറ്റുന്നതിലെത്തിയതെന്നും ഇത് പോലിസില്‍ തന്നെ എതിര്‍പ്പുണ്ടായതോടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കുന്നതില്‍ കലാശിക്കുകയായിരുന്നെന്നും പറയുന്നു. ശബരിമല സീസണില്‍ ജോലി ചെയ്ത് പരി ചയം ഉളളതിനാലാണ് സീസണ്‍ അടുത്തപ്പോള്‍ മുന്‍ എസ്‌ഐ യെ പെട്ടന്ന് നിയമിച്ച തെന്നാണ് മറ്റൊരു വിശദീകരണം.

എന്നാല്‍ മുമ്പ് എസ്‌ഐ ആയി ജോലി ചെയ്തയാളെ ഉടനെതന്നെ വീണ്ടും നിയമിക്കു ന്നത് തെറ്റായ നടപടിയാണെന്ന് അഭിപ്രായമുയര്‍ന്നതോടെയാണ് സ്ഥലം മാറ്റം റദ്ദാക്ക പ്പെട്ടത് . എരുമേലിയില്‍ ജോലിചെയ്തതനിടെ മുന്‍ എസ്‌ഐ ക്കെതിരെ പോലിസ് കംപ്ലയിന്റ്റ് അഥോറിറ്റിയില്‍ പരാതികള്‍ നിലവിലുളളതും സിഐ യുമായുളള ഭിന്ന തയും വീണ്ടും ചുമതല കിട്ടുന്നതിന് തടസമായി മാറുകയായിരുന്നെന്ന് പറയുന്നു.