വഴിയോരത്ത് നില്‍ക്കുന്ന വന്‍മരങ്ങള്‍ നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി

ചിറ്റടി: ദേശീയപാത 183 ല്‍ ചിറ്റടി ജങ്ഷനില്‍ വഴിയോരത്ത് നില്‍ക്കുന്ന വന്‍മരങ്ങള്‍ നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും അപകടഭീഷണിയായി. ബസ് സ്‌റ്റോപ്പിനോടു ചേര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍മരം ചുവട് ദ്രവിച്ച് ഏതുനിമിഷവും നില്‍പതിക്കാവുന്ന അവസ്ഥയിലാണ്. ശക്തമായ കാറ്റും മഴയും ഉണ്ടായാല്‍ വന്‍ദുരന്തത്തിന് വഴിയൊരു ക്കും.

ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിത്തോരണങ്ങളും കൊണ്ട് മരച്ചുവട് മറയുന്നതിനാല്‍ തടിദ്രവിച്ചത്് ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. വൈദ്യുതി ലൈനും മരത്തിനോടു ചേര്‍ന്നാണ് കടന്നുപോകുന്നത്. മരത്തിനോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്കും അപകടനിലയിലായ മരം ഭീീഷണിയാകുന്നു.

അധികാരികള്‍ക്ക് പലതവണ പരാതികളും നിവേദനങ്ങളും സമര്‍പ്പിച്ചെങ്കിലും ഇതു വരെ മരംവെട്ടി മാറ്റാനുള്ള നടപടിയായില്ല. എത്രയും വേഗം അപകടനിലയിലായ മരങ്ങള്‍ വെട്ടിമാറ്റി ജനങ്ങളുടെയും യാത്രക്കാരുടെയും ജീവന്‍ സംരക്ഷണിക്കണമെന്ന് സംഗമിത്ര പുരുഷസ്വാശ്രയ സംഘം ആവശ്യപ്പെട്ടു. മനോജ് പോത്തനാമല അധ്യക്ഷത വഹിച്ച യോഗത്തില്‍ റെജി കാരിവേലില്‍, പി. ജി. തങ്കച്ചന്‍, പി. ഗോപി, എം. ഡി. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.