എരുമേലിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്ന കനകപ്പ ലം നടുവത്ര എന്‍ സി വര്‍ക്കി (101) നിര്യാതനായി. ഈ മാസം ആറിന് 101 വയസ് പൂര്‍ത്തിയാകാനിരിക്കെയായിരുന്നു മരണം. സംസ്‌കാരം നാലിന് ശനിയാഴ്ച രാവിലെ 11ന് കനകപ്പലം സെന്റ്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ നടക്കും. 1916 നവംബര്‍ ആറിനാണ് വര്‍ക്കിയുടെ ജനനം. അച്ഛന്‍ പരേതനായ എന്‍ വി ചെറിയാന്‍ ചെറുവളളി എസ്റ്റേറ്റിലെ ആശുപത്രിയില്‍ ഡോക്ടറായിരുന്നു.

അന്ന് ഹാരിസണ്‍ ക്രോസ് ഫീല്‍ഡ് കമ്പനിയുടെ തോട്ടമായിരുന്നു എസ്റ്റേറ്റ്. അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവായിരുന്നതിനാല്‍ നാലാം ക്ലാസ് മുതല്‍ കോട്ടയത്ത് താമസിച്ചായിരുന്നു വര്‍ക്കിയുടെ പഠനം. അക്കാലത്ത് വാഹനങ്ങളില്ലായിരുന്നു. ആഴ്ചാവസാനം വര്‍ക്കി വീട്ടിലെത്തിയിരുന്നത് അച്ഛന്‍ ഏര്‍പ്പെടുത്തിയ സഹായി കളുടെ തോളിലിരുന്നായിരുന്നു. ഒരു ദിവസത്തെ ദൈര്‍ഘ്യമുണ്ടാ യിരുന്നു ആ യാത്രക്ക്. പിന്നീട് മണിമലയാറിന് കുറുകെ പാലം വന്നു. നാട് മാറ്റങ്ങളിലേക്ക് കുതിക്കുമ്പോള്‍ വര്‍ക്കി കോട്ടയം സ്വദേശിനി മറിയാമ്മയെ ജീവിത സഖിയാക്കി എട്ട് മക്കളുമായി കനകപ്പലത്ത് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. അറിയാവു ന്ന എല്ലാ കൃഷികളും ചെയ്ത വര്‍ക്കി മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാ സം നല്‍കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

ആദ്യ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയതിന്റ്റെയും ഏറ്റവുമ ധികം മുട്ടുമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയതിന്റ്റെയും ബഹുമതി നേടിയ ഡോ.പ്രസാദ്, വര്‍ക്കിയുടെ മകനാണ്. ചെറുപ്പത്തില്‍ ടൈഫോയ്ഡ് പിടിപെട്ടിട്ടുളളതൊഴിച്ചാല്‍ മരണം വരെയും വര്‍ക്കിയെ കാര്യമായ അസുഖങ്ങളൊന്നും അലട്ടിയിരുന്നില്ല. ഭാര്യയുടെ വേര്‍പാടായിരുന്നു ഒടുവില്‍ വര്‍ക്കിയെ അലട്ടിയിരുന്ന സങ്കടം. സ്വാതന്ത്ര സമരം രാജ്യമെങ്ങും നിറയുമ്പോഴായിരുന്നു വര്‍ക്കിയുടെ ബാല്യം.

രാജ്യം സ്വാതന്ത്രമായപ്പോഴത്തെ റേഡിയോ വാര്‍ത്തയും നെഹ്രുവിന്റ്റെ പ്രസംഗവുമൊക്കെ ഓര്‍മകളില്‍ നിറഞ്ഞ വര്‍ക്കി നാടിന്റ്റെ ഇന്നലെകളുടെ ഓര്‍മപുസ്തകമായിരുന്നു. എരുമേലിയിലെ ഷട്ടില്‍ (ബാഡ്മിന്റ്റണ്‍) പ്രേമികള്‍ക്ക് സ്വന്തം വീടിന്റ്റെ മുന്‍വശത്ത് ആധുനിക കളിക്കളം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ വര്‍ക്കിയുടെ വിയോഗം സങ്കടമായി നിറയുകയാണ് നാട്ടുകാരില്‍. പ്രകാശ്, ഡോ.പ്രസാദ്, ലീലാമ്മ, ജോര്‍ജ് വര്‍ഗീസ്, സൂസന്‍, പുന്നൂസ്, നൈനാന്‍, മെര്‍ലിന്‍ എന്നിവരാണ് മക്കള്‍.