കാഞ്ഞിരപ്പള്ളി: ഞള്ളമറ്റം വാര്‍ഡിലൂടെ പഞ്ചായത്തിലെ മാതൃ കാ വിദ്യാലയവും മികച്ച എന്‍എസ്എസ് യൂണിറ്റുമായി എ.കെ. ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തെരഞ്ഞെടുത്തു. വാര്‍ഡ് മെംബര്‍ റിജോ വാളന്തറയുടെ ശ്രമഫലമായിട്ടാണ് വാര്‍ഡിലെ സേ വന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും എകെജെഎം ഹയര്‍ സെക്കന്‍ഡ റി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എത്തിയത്. റിജോ വാളന്തറയോടൊ പ്പം തല ചായ്ക്കാന്‍ ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ആശ്രയ പദ്ധതിപ്രകാരമുള്ള നാല് വീടുകള്‍ക്ക് തലച്ചുമടായി നിര്‍മാണവസ്തുക്കളെത്തിച്ചു നിര്‍മാണം പൂര്‍ത്തിയായിവരുന്നു. 
എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വാര്‍ഡിലെ നിര്‍ധനരായ 40 ലേറെ കുട്ടികള്‍ക്ക് 1500 രൂപയോളം വരുന്ന പഠനോപകരണ കിറ്റുകള്‍ സൗജന്യമായി ഇവര്‍ നല്‍കി. മെംബറിന്റെയും സ്‌കൂളിലെ എന്‍.എസ്എസ് വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഇതിനായി പണം സ്വരൂപിച്ചത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷനടക്ക മുള്ള പ്രവര്‍ത്തനങ്ങളില്‍ ഇതേ വിദ്യാര്‍ഥികള്‍ പങ്കാളികളായി. അവധി ദിവസങ്ങളിലാണ് വാര്‍ഡിലെ കുട്ടികള്‍ക്ക് എകെജെമ്മി ലെ വിദ്യാര്‍ഥികള്‍ സൗജന്യ ട്യൂഷന്‍ നല്‍കുന്നത്. 
പ്ലാസ്റ്റിക് നിര്‍മാജന ബോധവത്കരണം, മഴക്കാല പൂര്‍വ ശുചീകര ണം, വാര്‍ഡിലെ വൃദ്ധസദനമായ അഭയഭവനില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്നും വാര്‍ഡിന് വേറിട്ടമുഖം നല്‍കി. എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ദത്ത്ഗ്രാമമാണ് ഞള്ളമറ്റം. ഇത്തരത്തില്‍ വാര്‍ഡിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുരസ്‌ കാരത്തിന് അര്‍ഹരായത്. 
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ കേരളപ്പിറവി സാംസ്‌കാരിക ആഘോഷവേളയിലാണ് പഞ്ചായത്തിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം എംഎല്‍എ ഡോ. എന്‍. ജയരാജ് പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്ജെയ്ക്ക് നല്‍കിയത്. എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോജോ ജോസഫ്, സഞ്ജു ജോണ്‍, ബിനു മാത്യു, എന്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നിവരെയും വാര്‍ഡ് മെംബര്‍ റിജോ വാളന്തറയെയും പഞ്ചായത്ത് പ്രസിഡന്റ്, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു.