കാഞ്ഞിരപ്പള്ളിയില്‍ സാമൂഹ്യ വിരുദ്ധര്‍ കൃഷികള്‍ നശിപ്പിച്ചതായി പരാതി. പട്ടിമ റ്റം ആനക്കല്ലിലാണ് വാഴ, കപ്പ കൃഷികള്‍ നശിപ്പിച്ചത്.പാട്ട ഭൂമിയില്‍ കൃഷി ചെയ്തി രുന്ന വാഴയും,കപ്പയുമാണ് നശിപ്പിച്ചത്. മഹാത്മ പുരുഷ സ്വാശ്രയ സംഘത്തിന്റെ ഉടമസ്ഥതയുള്ള 20 മൂട് കപ്പ ചുവടെ പറിച്ച് കളയുകയായിരുന്നു.

കുലച്ചതും കുലയ്ക്കാറായതും ആയ 20 ഓളം വാഴകളും ഒടിച്ച് നശിപ്പിച്ചു.പട്ടിമറ്റം തടിക്കല്‍ രാജു, കാലായില്‍ ബിജു എന്നിവര്‍ ചേര്‍ന്ന് കൃഷി ചെയ്തിരുന്ന ഏത്തവാഴ യാണ് നശിപ്പിച്ചത്.ഞായറാഴ്ച രാവിലെ കൃഷിയിടത്തില്‍ പണിയാനായി എത്തിയ പ്പോഴാണ് കൃഷികള്‍ നശിപ്പിക്കപ്പെട്ട വിവരം കര്‍ക്ഷകര്‍ അറിഞ്ഞത്.
ശനിയാഴ്ച വൈകിട്ട് പണികള്‍ കഴിഞ്ഞ് ഇവര്‍ പോയ ശേഷമാണ് കൃഷികള്‍ നശിപ്പി ച്ചത് എന്നാണ് കരുതുന്നത്.സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.