കാഞ്ഞിരപ്പള്ളി: കൊക്കോ കൃഷി പരിപോഷിപ്പിക്കുന്നതിനായി അറിയിച്ചു. എല്ലാ വീട്ടിലും ഒരു കൊക്കോ തൈ വീതം നടുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊക്കോ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല മുഴുവന്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ആദ്യ പടി യായി കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ്, വെള്ളാവൂര്‍, വാഴൂര്‍ പഞ്ചായത്തുക ളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 25,000 തൈകള്‍ സംഘം വഴി വിതരണം ചെയ്യും. സബ്സീഡി ലഭിക്കുകയില്ലാത്ത 250 ചെറുകിട കൃഷിക്കാര്‍ക്ക് 10 തൈ വീതമാകും നല്‍കുക. ഒരു കൊക്കോയില്‍ നിന്ന് രണ്ടായിരം രൂപവരെ വാര്‍ഷിക വരുമാനം നേടാന്‍ സാധിക്കും. കൊക്കോ ഉത്പന്നങ്ങള്‍ വിപണിയില്‍ കൂടി വരുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഒരോ പഞ്ചായത്തിലും കര്‍ഷകര്‍ക്കായി യൂണിറ്റ് ആരംഭിക്കുമെന്നും കൊക്കോ ഉത്പാദക സംഘം ഭാരവാഹികള്‍ പറഞ്ഞു. മികച്ച വില നല്‍കി വിള ഏറ്റെടുക്കു കയും കൃഷി രീതികളും വിള വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും യൂണിറ്റ് വഴി നല്‍കും. വിലയിടിവ് മൂലം നട്ടം തിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് ഇടവിളയായി കൊക്കോ കൃഷി ചെയ്ത് വരുമാനം നേടാം.

സംഘത്തിന്റെ നേതൃത്വത്തില്‍ മണിമലയില്‍ രണ്ടര ഏക്കര്‍ തോട്ടത്തില്‍ മാതൃക കൊക്കോ കൃഷി തോട്ടം ഒരുക്കിയിട്ടുണ്ട്. 500 തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്. കൃഷിക്കാവിശ്യമായ വെള്ളത്തിനായി 10 ലക്ഷം ലിറ്റര്‍ കൊള്ളുന്ന മഴവെള്ള സംഭരണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. റബര്‍, തെങ്ങ്, കമുക് തോട്ടങ്ങളില്‍ കൊക്കോ ഇടവിളയായി കൃഷി ചെയ്ത് വരുമാനം നേടാന്‍ സാധിക്കും. കൃത്യമായ പരിചരണം നല്‍കുകയാണെങ്കില്‍ രണ്ടാം വര്‍ഷത്തില്‍ തന്നെ വിളവെടുപ്പ് തുടങ്ങാം.

ആഗോള വിപണിയില്‍ മികച്ച വില ലഭിക്കുന്നുണ്ട് കൊക്കോയ്ക്ക്. കൊക്കോ കൃഷിയുടെ വ്യാപനത്തിലൂടെ ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമായ അണ്ണാന്റെ ശല്യം കുറയുന്നതിനും ഉപകരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ എം.കെ തോമസ്, ഷിബു വയലില്‍, പോള്‍ ദാസ്, ഷാജി ജോസ്, കെ.ജെ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.