മുണ്ടക്കയം: പുലിക്കുന്നിനടുത്ത് അമരാവതിയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍, എ ന്നാല്‍ പുലിയല്ല പൂച്ചപ്പുലിയെന്നു വനപാലകര്‍.പുലിയടെതെന്നു തോന്നിക്കുന്ന കാല്‍ പാടുകള്‍ കണ്ടത് ആളുകളില്‍ ഭീതി പരത്തിയിരിക്കുകയാണ്. അമരാവതി അഗതി മന്ദി രത്തിനു സമീപം കൈറോഡില്‍ പുലര്‍ച്ചെ സമീപവാസിയായ ജോര്‍ജാണ് പുലിയുടെതെ ന്നു സംശയിക്കുന്നരീതിയില്‍ കാല്‍പാടുകള്‍ കണ്ടത്.

ഇദ്ദേഹം പരിസരവാസികളെ വിളിച്ച നടത്തിയ പരിശോധനയില്‍ റോഡിന്റെ വിവിധ പ്രദേശങ്ങളില്‍ പാടുകള്‍ കണ്ടതോടെ വണ്ടന്‍പതാല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിക്കുക യായിരുന്നു.സംഭവസ്ഥലത്ത് എത്തിയ ഫോറസ്റ്റര്‍ അജിത്തിന്റെ നേതൃത്വത്തില്‍ നടത്തി യ പരിശോധനയില്‍ പുലിയുടെ കാല്‍പാദങ്ങളല്ല ന്നും പൂച്ചപുലിയാണന്നും സ്ഥിരികരി ച്ചു. ശബരിമല വനമേഖലയോടു സമീപമുളള പ്രദേശമായതിനാല്‍ അവിടെനിന്നും ഇറ ങ്ങിയതാവാമെന്നാണ് വനപാലകര്‍ പറയുന്നത്.