എരുമേലി : ശബരിമല വനമേഘലയിലെ കോരുത്തോട് കട്ടക്കയം ഭാഗത്ത് പട്ടാളക്കു ഴിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 250 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഓണക്കാലം ലക്ഷ്യമിട്ട് ചാരായ നിർമാണം നടക്കുന്നെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. പ്രതികളെ പിടികൂടാനായില്ല. കോട കണ്ടെടു ത്ത് നശിപ്പിച്ചു.
റെയ്ഡിൽ പൊൻകുന്നം എക്സൈസ് സിഐ .ഒ.പ്രസാദ്, എരുമേലി റേഞ്ച് ഇൻ സ്പെക്ടർ ജെ എസ് ബിനു. പ്രിവൻറ്റീവ് ഓഫിസർമാരായ പി ടി ബനിയാം, മുഹമ്മദ് ഹനീഫ, സിവിൽ ഓഫിസർമാരായ പി എസ് ഷിനോ, റെജി കൃഷ്ണൻ, റോയി വർഗീസ്, ഹാംലെറ്റ്, എന്നിവർ പങ്കെടുത്തു. അനധികൃത മദ്യവിൽപന, നിർമാണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 04828 210 000, 9496499299 എന്ന ഫോൺ നമ്പരുകളിൽ അറിയിക്കണമെന്ന് എരുമേലി റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.