ആറാമത്തെ കുഞ്ഞിനെ ജനിച്ചു മൂന്നാംദിവസം കന്നാസിലെ വെള്ളത്തിൽ മുക്കി ക്കൊന്നതിനാണ് അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തത്. അമ്മയെ സഹായിച്ചതിന് 15 വയസ്സുള്ള മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കിയ പെൺകുട്ടിയെ കോഴിക്കോട്ടെ പെൺകു ട്ടികൾക്കായുള്ള ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.

അമ്മയുടെ നിർബന്ധ പ്രകാരമാണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തിൽ ഇട്ടതെന്നു പെൺകുട്ടി മൊഴി നൽകി. ‘കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ അമ്മ ആവശ്യപ്പെട്ടു. അതു വേണോ അമ്മേ എന്ന് അമ്മ തിരികെ ചോദിച്ചു’– ഇതാണ് 10–ാം ക്ലാസിൽ പഠി ക്കുന്ന പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.

ഇടതുകാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തികം ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ച തെന്നാണ് അമ്മ നൽകിയ മൊഴി. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു