മൂകാഭിനയവേദിയിലെ മത്സരത്തിന് ശേഷം ഫലം വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സങ്കടമടക്കാനായില്ല. എ.കെ.ജെ.എം സ്കൂളില്‍ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രധാന വേദിയായ എസ്.ഡി.എച്ച്.എസ്.എസില്‍ എത്തിയത്. ചങ്ങനാശ്ശേരി ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളെയാണ് വേദി ചതിച്ചത്.
സോക്സിട്ട് വേദിയിലെത്തിയ വിദ്യാര്‍ത്ഥികളെ ചതിച്ചത് വേദിയിലെ മിനുസമുള്ള ഫ്ളോര്‍ ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ സ്റ്റെപ്പ് തെറ്റിക്കുന്ന തെന്നലുള്ള പ്രതലമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. മത്സരത്തില്‍ ഇവര്‍ക്ക് എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോട്ടയം മൗണ്ട് കാര്മ്മലാണ് മത്സരത്തില്‍ ജേതാക്കളായത്.
ഇതിനെതിരെ ഇവർ അപ്പീൽ കൊടുത്തിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനുശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥികള്‍ വേദി വിട്ടത്. മത്സരത്തില്‍ ഇവര്‍ക്ക് എ ഗ്രേഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോട്ടയം മൗണ്ട് കാര്‍മലാണ് ജോതാക്കളായത്.