കേരള കണ്‍സ്യൂമര്‍ ഫെഡും സഹകരണ വകുപ്പും സംയ്കുതമായി സങ്കടിപ്പിക്കുന്ന ബക്രീദ് ഓണ വിപണി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. വിപണി വിലയില്‍ നിന്നും അമ്പതു ശതമാനം വിലക്കുറവിലാണ് ഇവിടെ അരി അ ടക്കമുള്ള പതിനാറിന നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്.പൊതു വിപണി യിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ഉദ്യേശത്തോടെയാണ് വിപണി ആരംഭി ച്ചത്. ബക്രീദ് ഓണ വിശേഷ ദിവസങ്ങളില്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് വിപണി.

ബാങ്ക് അങ്കണത്തില്‍ നടന്ന വിപണിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. ബോര്‍ഡംഗം സാജന്‍ അഞ്ചനാ ട്ട്, സഹകരണ സംഘം ഓഡിറ്റ് സൂപ്രണ്ട് ജോസഫ് മാത്യു, ബാങ്ക് സെക്രട്ടറി ടോണി ആനന്താനം ,ഷൈജു കെ.ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.