കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ മേരീ ക്വീൻസ് മിഷൻ ആശുപത്രിയും സെന്‍റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് വോ ളന്‍റിയേഴ്സും സംയുക്തമായിട്ടാണ് രക്തദാന ക്യാമ്പ് നടത്തിയത്. മേരീ ക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ക്യാമ്പ് ഫൊറോന എസ്എംവൈഎം ആനിമേറ്റർ സിസ്റ്റർ ഫിൽസി സിഎംസി ഉദ്ഘാടനം ചെയ്തു. മേരീ ക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടർ ഫാ. സ ന്തോഷ് മാത്തൻകുന്നേൽ സിഎംഐ അധ്യക്ഷത വഹിച്ചു.
എസ്എംവൈഎം ഫൊറോന പ്രസിഡന്‍റ് അലൻ വെല്ലൂർ, വൈസ് പ്രസിഡന്‍റ് ഡാനിയ ബാബു, മീനു തങ്കച്ചൻ, ജിസ് ജേക്കബ്, തോമച്ചാൻ കത്തിലാങ്കൽ, സിസ്റ്റർ അമല സിഎം സി, അഞ്ജന പി.ആർ, ഷെറിൻ ചിന്നു മാത്യു എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ 15 വനിതകൾ രക്തദാനം നൽകി.