എരുമേലി : ‘ നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാ കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്യ്രദിനമായ ചൊവ്വാഴ്ച ഡിവൈഎഫ്‌ഐ എരുമേലിയില്‍ യുവജന പ്രതിരോധ റാലിയും സമ്മേളനവും നടത്തി .ആയിരക്ക ണ ക്കിന് യുവാക്കള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.എരുമേലി യില്‍ റാലിക്കു ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. എസ് എഫ് എ യുടെ സം സ്ഥാന കമ്മറ്റി അംഗം മുഹമ്മദ് ഫസല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ത്തെ വെല്ലുവിളിച്ച് മതത്തില്‍ ഊന്നി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാ രിന്റെ നയങ്ങ ളെ തുറന്നു കാണിക്കുന്നതിന്നു വേണ്ടിയാണു പ്രതിരോധ റാലി നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു .