കാഞ്ഞിരപ്പള്ളി: തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനവും കാറുമായി കൂട്ടിയിടിച്ചു. വാ ഹനത്തില്‍ യാത്ര ചെയ്ത തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നിസാര പരുക്കുകളോടെ അ ത്ഭുകരമായി രക്ഷപ്പെട്ടു. ശബരിമലയിലേയ്ക്കുള്ള യാത്രയില്‍ മൂവാറ്റുപുഴ സ്വദേശി പു ത്തന്‍വീട്ടില്‍ സനല്‍ ധനഞ്ജയനും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് അപകട ത്തില്‍പ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ വാഹനത്തിലുണ്ടായിരുന്നു. കാഞ്ഞി രപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ഇവരെ പ്രഥമ ശുശ്രൂഷ നല്‍കി പറഞ്ഞയച്ചു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ പൊന്‍കുന്നം -എരുമേലി സമാന്തരപാതയില്‍ വിഴിക്കിത്തോ ടിനു സമീപമാണ് സംഭവം. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബൊലെറോ എതിരെ വന്ന കാ റുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സമീപത്തുള്ള വൈദ്യുതി പോസ്റ്റിലിടിച്ച തീര്‍ഥാടകരുടെ വാഹനം രണ്ട് തവണ കരണം മറിഞ്ഞു. ബൊലറോ തലകീഴായി മറി ഞ്ഞ് റോഡിന് കുറുകെ വീണതോടെ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റിയതോടെയാണ് ഗതാഗതം പുന സ്ഥാപിച്ചത്.