കാഞ്ഞിരപ്പള്ളിയിൽ ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു. തുമ്പ മട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന (10)യാണ് മരിച്ചത്.ബന്ധുവിൻ്റെ വീട്ടി ൽ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം.കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡു സൈഡിലെ കല്ലിൽ കയറി നിയന്ത്രണം വിടുകയും ഈ ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.

റോഡിൽ തലയടിച്ച് വീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കാഞ്ഞിരപ്പള്ളി തമ്പലക്കാട് പാതയിൽ തിങ്കളാഴ്ച്ച ഒമ്പതു മണിയോടെ കാഞ്ഞിരപ്പള്ളി മൃഗാശുപത്രി ക്ക് സമീപമായിരുന്നു സംഭവം.

മൃതദേഹം കാഞ്ഞിരപ്പളളി മേരീ ക്വീൻസ് ആശുപത്രിയിൽ.എലിക്കുളം എം.ജി.എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.