ക്രിസ്മസ് ദിനത്തിലും ന്യൂയര്‍ ദിനത്തിലുമായി കാഞ്ഞിരപ്പള്ളിക്കാര്‍ കുടിച്ച് തീര്‍ത്തത് ഒരൂ കോടി രൂപയുടെ മദ്യം. കാഞ്ഞിരപ്പള്ളി ബിവറേജില്‍ നിന്നും മാത്രമുള്ള വിറ്റുവര വാണിത്.

ഡിസംബര്‍ ഇരുപത്തി മൂന്നിന് പതിനെട്ട് ലക്ഷവും ക്രിസ്മസ് തലേന്ന് ഇരുപത്തി ഒന്ന് ലക്ഷവും ക്രിസ്മസ് ദിനത്തില്‍ പതിനഞ്ച് ലക്ഷവും കുടിച്ച കാഞ്ഞിരപ്പള്ളിക്കാര്‍ പിറ്റേന്ന് പന്ത്രണ്ട് ലക്ഷം രൂപയ്ക്കും മദ്യം വാങ്ങി. ഈ നാലു ദിനങ്ങളിലായി അറുപത്തിയാറു ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ച കാഞ്ഞിരപ്പള്ളി ബിവറേജസില്‍ ന്യൂയിര്‍ തലേന്ന് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ മദ്യമാണ് വിറ്റ് പോയത്.

ഈ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കെ.റ്റി.ഡി.സിയില്‍ ഏകദേശം 12 ലക്ഷത്തോളം രൂപയുടെ കച്ചവടവും നടന്നു.മീഡിയം ബ്രാന്റുകളും ബിയറും മറ്റു വിറ്റതാണ് ഭൂരിഭാഗവും. നേരത്തെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാ ബസ്റ്റാന്റിനു സമീപം പ്രവര്‍ത്തിരിച്ചിരുന്ന കടയില്‍ പ്രീമിയം കൗണ്ടര്‍ (വില കൂടിയ മദ്യം ) ഉണ്ടായിരുന്നത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.

ഇതിന് കാരണം ജീവനക്കാരുടെ കുറവാണ്. കൂടാതെ നിരന്തരമായി പഴയ ബില്ലിങ് മെഷിനുകള്‍ പതിവായി തകരാറിലാകുന്നതും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി ജീവനക്കാര്‍ പറയുന്നു.