കണമല : ശബരിമല ദർശനത്തിന് തീർത്ഥാടകരുമായി പോവുകയായിരുന്ന മിനി ബസിൽ നിന്ന് പുകയും തീയും ഉയർന്നത് ഭീതി പരത്തി. നാട്ടുകാരും പോലിസും ചേർന്ന് കടയിൽ നിന്നും വെളളം കൊണ്ടുവന്നൊഴിച്ച് തീ കെടുത്തി അപകടം ഒഴിവാക്കുകയായി രുന്നു.
ഇന്നലെ  സന്ധ്യയോടെ കണമല ഇറക്കമാരംഭിക്കുന്നിടത്ത് പോലിസ് ചെക്ക് പോസ്റ്റിന് സമീപമാ യിരുന്നു സംഭവം. ബസിൽ നിന്ന് ഗന്ധം വ്യാപിച്ചതിനെ തുടർന്ന് സംശയം തോന്നിയ ഡ്രൈവർ ചെക്ക് പോസ്റ്റിന് സമീപത്ത് വാഹനം നിർത്തിയിട്ട് അൽപസമയം കഴിഞ്ഞ പ്പോഴാണ് പുകയും തീയുമുയർന്നത്. റേഡിയേറ്ററിലാണ് തീ വ്യാപിച്ചത്.
വിവരമറിഞ്ഞ് എരുമേലിയിൽ നിന്ന് അഗ്നിശമന സേനയെത്തിയപ്പോഴേക്കും തേ കെടുത്തിയിരുന്നു.