കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റിംങ് റി പ്പോർട്ട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് എട്ട് ലക്ഷ ത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ വിജിലൻസ് അന്വേ ഷണത്തിന് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തു. 2014-15 സാമ്പത്തീക വർഷത്തെ കണക്കുകൾ പരിശേധിച്ചപ്പോഴാണ് അഴിമതി നടന്നതായി കണ്ടെത്തിയത്.
കേരള ഗ്രാമീൺ ബാങ്കിന്റെയും ബറോഡ ബാങ്കിന്റെയും കാഞ്ഞിരപ്പള്ളി ശാഖയിൽ നിന്നും കമ്മറ്റി തീരുമാനമില്ലാതെ പണം പിൻവലിക്കുകയായിരുന്നു. അതത് ദിവസ ത്തെ ക്യാഷ് ബാലൻസൽ ഉൾപ്പെടുത്താതെയാണ് പണം പിൻവലിച്ചത്. ഇക്കാലയള വിൽ കാഞ്ഞിരപ്പള്ളി സെന്ട്രൽ കോ ഓപ്പറേറ്റിവ് ബാങ്കിൽ 15 ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി പിൻവലിച്ച തുകയുടെ ഭാ ഗമാണ് ഇതെന്ന് കരുതിയാൽ പോലും എട്ട് ലക്ഷത്തോളം രൂപ ദുർവിനയോഗം ചെയ്ത തായോ അപഹരിച്ചതായോ കണക്കാക്കേണ്ടി വരുമെന്നാണ് ഓഡിറ്റ് റിപ്പോർ ട്ടിൽ പരാമർശിക്കുന്നത്.
നിയമ വിരുദ്ധമായി നിക്ഷേപം പിൻവലിച്ച സെക്രട്ടറിയിൽ വിശദീകരണം തേടണമെ ന്നും ലേക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ശുപാർശ ചെയ്തിട്ടുണ്ട്.പഞ്ചായത്തിലെ ഉദ്യോ ഗസ്ഥരുടെ അറിവോടെയാണ് ഈ അഴിമതി നടന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതിയുടെ ഉത്തരവാ ദിത്വത്തിൽ നിന്നും യു.ഡി.എഫിന് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഭരണ സമതിയംഗങ്ങ ൾ ആരോപിച്ചു. പഞ്ചായത്തിന് കീഴിൽ ഇക്കാലയളവിൽ നടന്ന കെട്ടിട നിർമ്മാണത്തി ന്റെ നികുതിയിനത്തിലും വൻ അഴിമതിയാണ് നടന്നിരിക്കുന്നത്.
കുന്നംഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന് നികുതിയിനത്തിൽ ലഭിക്കേണ്ടിയി രുന്നത് 29 ലക്ഷം രൂപയായിരുന്നു. എന്നാൽ ഒൻപത് ലക്ഷം രൂപ മാത്രമാണ് പഞ്ചായ ത്തിന് ലഭിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഫാക്ടറി നിർമ്മാണത്തിലും ഉദ്യോഗ സ്ഥർ നികുതി വെട്ടിപ്പ് നടത്തി പഞ്ചായത്തിന് ലഭിക്കേണ്ട വൻതുകയാണ് നഷ്ടമാക്കി യിരിക്കുന്നത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയത് സംബന്ധിച്ചുള്ള ഫയലു കളും പഞ്ചായത്തിൽ നിന്ന് കാണാതായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പഞ്ചായത്തിലെ വനിത വിപണന കേന്ദ്രത്തിലെ കടമുറികൾ ലേലം ചെയ്തതിലും വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരതദ്രവ്യം ഒഴിച്ച് ബാക്കി തുക അടച്ചതിന്റെ രേഖകൾ പഞ്ചായത്തിൽ കാണാനില്ല. മാത്രവുമല്ല നിസാര തുകയക്കാണ് കടമുറികൾ ലേലത്തിൽ നൽകിയതെന്നും ഭരണ സമിതിയാരോപിച്ചു.