ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ കേരളപ്പിറവി വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന വിവിധങ്ങളായ കലാരൂപ ങ്ങള്‍ അവതരിപ്പിച്ചു. നവീന കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ മാഹാത്മ്യത്തെ അടിവരയിട്ട് വിശിഷ്ടാതിഥി കാഞ്ഞിരപ്പള്ളി സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസ് സന്ദേശം നല്‍കി.

സ്റ്റാഫ് സെക്രട്ടറി വിന്‍സെന്റ് മാത്യു സ്വാഗതം ആശംസിച്ചു. സ്‌കൂള്‍ മാഗസിന്റെ പ്രകാശനം മാനേജര്‍ റവ. ഫാ. ഡൊമിനിക്ക് കാഞ്ഞിരത്തിനാല്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ റവ. ഫാ. സണ്ണി മണിയാക്കുപാറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂ ള്‍ ഹെഡ് ഗേള്‍ എയ്ഞ്ചല്‍ ആന്‍ ജോര്‍ജ് കൃതജ്ഞത രേഖപ്പെടു ത്തി.