കണമല : പതിറ്റാണ്ടുകൾക്കപ്പുറത്ത് നാട്ടുകാർ നിർമിച്ച  ജനകീയശക്തിയാണ് മൂക്ക ൻപെട്ടിയിലെ കോസ് വേ പാലം. പെരുമഴയും കുത്തൊഴുക്കും അതിജീവിച്ച് അഴുതാ നദിക്ക് കുറുകെ നിലനിൽക്കുന്ന ഈ പാലത്തിൽ  അപകട സാധ്യത കൈ വരികളില്ലന്നുളളതാണ്. കഴിഞ്ഞ മഴക്കാലത്ത് വെളളപ്പൊക്കത്തിൽ കൈവരികൾ ഒലിച്ചുപോയതാണ്. ഉയരം വർധിപ്പിച്ചാൽ കാലവർഷത്തിൽ പാലം വെളളത്തിനടി യിലാകുന്നത് ഒഴിവാക്കാനാകും.
ശബരിമലയിലേക്ക് പോകാനും മടങ്ങാനും ഈ പാലം ഉപയോഗിക്കുന്നത് മൂക്കൻ പെ ട്ടി-കുഴിമാവ്-കുമളി റൂട്ടിലൂടെയെത്തുന്ന തീർത്ഥാടകരാണ്. വഴിവിളക്കുകളില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. ഭക്തർ നടന്ന് പോകുന്ന പരമ്പരാഗത കാനനപാത യിലേക്ക് സഞ്ചരിക്കാനുളള ഗതാഗത മാർഗം കൂടിയാണ് മൂക്കൻപെട്ടി പാത. അടുത്തു ളളത് കാളകെട്ടി, അഴുത ഇടത്താവളങ്ങളാണ്. തീർത്ഥാടനകാലത്ത് തിരക്കേറുന്ന ഈ പാതയിൽ ഇതു വരെ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടില്ല. മൂക്കൻപെട്ടി-കുഴിമാവ് റോഡിലെ എട്ടു കിലോമീറ്റർ ദൂരം ആനകൾ നിറഞ്ഞ നിബിഡ വനത്തി ലൂടെയാണ് കടന്നുപോകുന്നത്.
ആനകളുടെ ഉപദ്രവം മൂലം ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചിട്ടുളളത്. പകലും ഇരുട്ട് നിറഞ്ഞതാണ് ഈ വനപാത. റോഡിന് വീതി തീരെ കുറവും നിരവധി ദുർഘട വളവുകളുമുണ്ട്. വശങ്ങളിൽ പൊന്തക്കാടുകൾ വളർന്നുനിൽക്കുന്നു. റോഡിൻറ്റെ ഒരു വശം അഗാധമായ കൊക്കയും ഒപ്പം അഴുതാ നദിയുമാണ്. മറുവശമാണ് ചെങ്കു ത്തായ വനം. ആനകൾ റോഡ് കുറുകെ കടക്കുന്ന പതിവ് സ്ഥലങ്ങൾ അര ഡസനോള മുണ്ട്. ആനകൾ കൂടാതെ കാട്ടുപോത്തുകളും പന്നികളും നിത്യവും രാത്രികാലങ്ങളി ൽ റോഡിലേക്കിറങ്ങും. വനപാതയായതിനാൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വനംവകുപ്പ് അനുമതി നൽകുന്നില്ല.
വൈദ്യുതി ലൈൻ വലിച്ചാൽ മൃഗങ്ങൾക്ക് അപകടമുണ്ടാകുമെന്നാണ് വനംവകുപ്പ് പറയുന്ന കാരണം. അതേസമയം വൈദ്യുതി വേണ്ടാത്ത സൗരോർജ വിളക്കുകൾ സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. തീർത്ഥാടകർ നടന്നു പോകുന്ന ഈ വനപാത സുരക്ഷി തമാക്കിയില്ലെങ്കിൽ അപകടങ്ങൾ തുടർച്ചയായി മാറുമെന്ന് ജനപ്രതിനിധികളും പൊ തുപ്രവർത്തകരും നാട്ടുകാരും പറയുന്നു. മൂക്കൻപെട്ടി പാലത്തിനും അഴുതയിലെ നടപ്പാലത്തിനും കൈവരികൾ സ്ഥാപിക്കണമെന്നും കുഴിമാവ്-കാളകെട്ടി റോഡിലെ വനപാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും മൂക്കൻപെട്ടി വാർഡംഗം സോമൻ തെരുവത്തിൽ, സിബി കൊറ്റനല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.