എരുമേലി : ഇത്തവണ ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ രാസ നിർമിത സിന്ദൂര പൊടികളുടെ വിൽപന നിരോധിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനത്തി ന് ശേഷം തീരുമാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ബി എസ് തിരുമേനി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് ഹാളിൽ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ച യിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മാലിന്യങ്ങൾ ജൈവം, ഖരം, പ്ലാസ്റ്റിക് എന്നിങ്ങനെ തരം തിരിച്ച് വ്യാപാരികൾ നൽകണമെന്ന് ചർച്ചയിൽ തീരുമാനമായി.
തരം തിരിച്ച മാലിന്യങ്ങൾ പഞ്ചായത്തിൻറ്റെ ലോറിയിൽ നൽകണം. ഇതിനായി സമ യം നിശ്ചയിച്ച് ദിവസേനെ രണ്ട് തവണ ലോറിയെത്തും. ടൗണിലെ എല്ലാ വേസ്റ്റ് ബി ന്നുകളും നീക്കി പുതിയത് സ്ഥാപിക്കാൻ തീരുമാനമായി. പുതിയ ബിന്നുകൾ തരം തിരിച്ച് മാലിന്യങ്ങളിടുന്നതിനായി പ്രത്യേകമായി ക്രമീകരിക്കും. ബിന്നുകളിലല്ലാതെ മാലിന്യങ്ങൾ പാതയോരത്തും മറ്റും ഇട്ടാൽ കേസെടുക്കും. ഇട്ടയാളെ കൊണ്ട് മാലി ന്യങ്ങൾ നീക്കം ചെയ്യുകയും പിഴ ഉൾപ്പടെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇതിനായി പഞ്ചായത്തും പോലിസും റവന്യു, ആരോഗ്യ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കും. മാലിന്യങ്ങൾ അനധികൃതമായി ഇടുന്നവരെ കണ്ടെത്താനും തടയാ നുമായി കാമറാ നിരീക്ഷണമുണ്ടാകും. ഹോട്ടലുകളിൽ ശുചിത്വം കർശനമാക്കും. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഹോട്ടലുകൾക്ക് ലൈസൻസ് നൽകരുതെന്ന് പഞ്ചായത്തിനോട് കളക്ടർ നിർദേശിച്ചു. ഇതിനായി സ്ക്വാഡിൻറ്റെ പരിശോധനയു ണ്ടാകും. ഇത്തവണ മാലിന്യ സംസ്കരണം ആധുനികവൽകരിക്കാനാണ് ജില്ലാ ഭരണ കൂടം തീരുമാനിച്ചിരിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി. ഇതിനായി എരുമേലിയിൽ പത്ത് ലക്ഷം വീതം ചെലവിട്ട് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യന്ത്രവും ജൈവ മാലി ന്യ സംസ്കരണ യൂണിറ്റും സ്ഥാപിക്കുന്നതിന് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
കമുകിൻകുഴിയിലെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്ത ശേഷം ഉടൻ തന്നെ ഇവിടെ സംസ്കരണ യൂണിറ്റുകൾ പ്രവർത്തിച്ചുതുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. 26 ലക്ഷം ചെലവിട്ട് കൊടിത്തോട്ടം പ്ലാൻറ്റിൽ പുതിയ പ്ലാൻറ്റ് ഖര മാലിന്യ സംസ്കര ണത്തിന് സ്ഥാപിക്കാനും നടപടികൾ പുരോഗമിക്കുകയാണ്. സിന്ദൂരം നിരോധിച്ചാൽ ബദൽ മാർഗമില്ലെന്നും പ്രകൃതിജന്യ സിന്ദൂരത്തിന് ക്ഷാമവും ഉയർന്ന വിലയുമാണെ ന്നും വ്യാപാരി സംഘടനാ ഭാരവാഹികൾ പറഞ്ഞു. ദേവസ്വത്തിൻറ്റെയും ജമാഅ ത്തിൻറ്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങൾ സിന്ദൂരം ഉൾപ്പടെയുളള കച്ചവടങ്ങൾക്കായി ലേലം ചെയ്തുകഴിഞ്ഞെന്ന് വ്യാപാരികൾ അറിയിച്ചു.
ഈ സാഹചര്യത്തിൽ പെട്ടന്ന് നിരോധനം ഏർപ്പെടുത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കു മെന്ന് വ്യാപാരി ഭാരവാഹികൾ പറഞ്ഞു. അതേസമയം രാസ നിർമിത സിന്ദൂര പൊ ടികളുടെ സാംപിളുകൾ പരിശോധിച്ച് ഹാനികരമാണെന്ന് തെളിഞ്ഞാൽ വിൽക്കാൻ അനുവദിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. ഇതിനായി മലിനീകരണ നിയന്ത്രണ ബോർ ഡ് പരിശോധന നടത്തും. ഇതിനായി എരുമേലിയിൽ ലാബ് സൗകര്യം ഏർപ്പെടുത്തു ന്നത് പരിഗണിച്ചിട്ടുണ്ട്. തീർത്ഥാടന കാലത്തിന് മാസങ്ങൾക്ക് മുമ്പ്  സിന്ദൂര നിരോധ നം ചർച്ച ചെയ്തിരുന്നെങ്കിൽ ബദൽ മാർഗം സ്വീകരിക്കാൻ കഴിയുമായിരുന്നെന്നും ഇപ്പോൾ ഏറെ വൈകിപ്പോയെന്നും വ്യാപാരികൾ പറഞ്ഞു. ഇതേ തുടർന്നാണം നിരോധനം സംബന്ധിച്ച് ഉടനെ തീരുമാനമെടുക്കുന്നില്ലെന്ന് കളക്ടർ അറിയിച്ചത്.
വിഷയത്തിൽ വിശദമായ പഠനം നടത്തിയ ശേഷം തീരുമാനിക്കുമെന്ന് കളക്ടർ അറി യിച്ചു. അടുത്ത തീർത്ഥാടനകാലത്തിന് മുൻപ് നിരോധനം പ്രാബല്യത്തിലാക്കുന്നതിന് ബദൽ മാർഗങ്ങൾ സ്വീകരിക്കും. കക്കൂസ് സമുച്ചയങ്ങളിൽ സംസ്കരണ പ്ലാൻറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തോടുകളിൽ കക്കൂസ് ഔട്ട് ലെറ്റുകളും കുഴലുക ളുമുണ്ടോയെന്ന് പരിശോധിക്കണമെന്നും കളക്ടർ നിർദേശം നൽകി. ഭക്ഷണ വിലയും ടാക്സി ചാർജ് നിരക്കുകളും നിശ്ചയിക്കാൻ അടുത്ത ദിവസം ആർഡിഒ യുടെ അധ്യ ക്ഷതയിൽ യോഗം നടത്തുമെന്ന് കളക്ടർ അറിയിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ എഡിഎം കെ രാജൻ, ആർഡിഒ രാംകുമാർ, കാഞ്ഞിരപ്പളളി തഹസീൽദാർ ജോസ് ജോർജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് കൃഷ്ണകുമാർ, സെക്കട്ടറി പി എ നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ മുജീബ് റഹ്മാൻ, തോമസ് കുര്യൻ, സി പി മാത്തൻ , ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.