കാഞ്ഞിരപ്പള്ളി: മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ കോട്ടയം ജില്ലയ്ക്ക് അനു വധിച്ചിരിക്കുന്ന കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകു മെന്ന് ഡോ.എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് ആധുനിക രീതിയില്‍ തേനമാക്കല്‍ കുടുംബയോഗം നിര്‍മി ച്ചു നല്‍കിയ പ്രധാന കവാടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. ഒന്നരകോടി രൂപ ചെലവില്‍ നിര്‍മാണം നടക്കുന്ന ലാബിന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്നും എംഎല്‍എ പറഞ്ഞു.

ഇതോടൊപ്പം മോര്‍ച്ചറിയുടെയും പോസ്റ്റുമാര്‍ട്ടം മുറിയുടെയും നിര്‍മാണാ നുമതി ഉടന്‍ പ്രതീക്ഷയ്ക്കുന്നതായും ഡോ.എന്‍. ജയരാജ് എംഎല്‍എ പറ ഞ്ഞു. കുടുംബയോഗം വകയായി 1998ല്‍ താലൂക്ക് ആശുപത്രിക്കായി നിര്‍ മിച്ചു നല്‍കിയ ഗേറ്റ് ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുതിയ ഗേറ്റ് നിര്‍മിച്ചു നല്‍കുകയായിരുന്നു. 3,60000 രൂപ ചെലവിലാണ് പുതിയ ഗേറ്റ് നിര്‍മിച്ചു നല്‍കിയത്. യോഗത്തില്‍ കുടുംബയോഗം സെക്രട്ട റി റ്റി.കെ മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാല്‍, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാ ന്തി, മുന്‍ സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍, റൂറല്‍ ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ഡ്‌മെന്റ് ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുഹമ്മദ് ജാ, പൊതുമരാമത്ത് എ.ഇ. മനേഷ് പി.ആര്‍, കവാടം കോര്‍ഡിനേറ്റര്‍മാരായ റ്റി.ഇ നാസറുദ്ദീന്‍, ഷിബിലി വട്ടപ്പാറ, സെന്‍ട്രല്‍ സര്‍വീസ് ബാങ്ക് പ്രസിഡ ന്റ് റ്റി.എസ് രാജന്‍, എച്ച് .അബ്ദുല്‍ അസീസ്, സത് സ്വരൂപാനന്ദ സ്വാമി, റെജി കാവുങ്കല്‍, സുനില്‍ തേനമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.