മുണ്ടക്കയം:ദേശീയ പാതയില്‍ മുണ്ടക്കയം ടൗണില്‍ ആശുപത്രി കവലക്കു സമീപം ക്രിസ്തുമസ് ദിനത്തില്‍ യുവതിയെ മര്‍ദ്ദിച്ച കേസില്‍ കൊക്കയാര്‍, വെംബ്ലി, കണ്ടി ശേരില്‍ ബിനു വിശ്വംഭരന്‍( 33),വെംബ്ലി,കടൂപറമ്പില്‍ മനു മോഹനദാസ് (24)എന്നി വരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

ബിനുവും മുണ്ടക്കയത്തിന് സമീപത്തെ മലയോര മേഖലയിലെ പെൺകുട്ടിയുമായി പരി ചയത്തിത്തിലായിരുന്നു.ഇതിനിടെ പെൺകുട്ടിയുടെ ഫോട്ടോ പരസ്യപെടുത്തുമെന്ന് ബിനു ഭീഷണിപ്പെടുത്തി.ഇന്നലെ വൈകിട്ട് 5 മണിയോടെ മുണ്ടക്കയം ടൗണിലൂടെ നടന്നു വന്ന പെൺ കുട്ടിയെ തടഞ്ഞു നിർത്തിയ ബിനവും സംഘവും പരസ്യമായി മർദ്ദിക്കുകയാ യിരുന്നു. അവിടന്നു രക്ഷപ്പെട്ട പെൺകുട്ടിയെ തിരികെയെത്തിയ സംഘം വീണ്ടും മർദ്ദിച്ചു.

ഓട്ടോറിക്ഷ ഡ്രൈവർമാർ 4 അംഗ സംഘത്തെ തടഞ്ഞുവച്ചു പോലീസിനു കൈമാറി. പെ ൺകുട്ടി സമീപത്തെ മുസ്ലിം പള്ളിക്കു സമീപത്തെക്കു ഓടി കയറി രക്ഷപ്പെട്ടു.മർദ്ദനം വ ഴിയാത്രക്കാർ മൊബൈൽ ഫോണി ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരു ന്നു.കുറ്റക്കാരല്ലന്നു കണ്ട രണ്ടു പേരെ പോലീസ് വിട്ടയച്ചു. അറസ്റ്റിലായ ബിനു രണ്ടു മാ സം മുൻപ് കൂട്ടിക്കൽ കെ.എസ്. ഇ .ബി. ആഫീസ് അടിച്ചു തകർത്ത കേസിൽ റിമാൻ ഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയതിനിടയിലാണ് വീണ്ടും കുടുങ്ങുന്നത്.ഇടുക്കി ജില്ല യിലെ പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസിൽ പ്രതി കൂടിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY