എരുമേലിയില്‍ ഒന്നര കോടിയുടെ പണയതട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി പിടിയില്‍ ധനകാര്യ സ്ഥാപനത്തില്‍ ഒരു കോടി മുപ്പതു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ജീവനക്കാരിയെ പിടികൂടി. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജഷ്‌ന സലിം (30) ആണ് പിടിയിലായത്. യുവതിയുടെ മൊഴിപ്രകാരം പണം കൈമാറിയ എരുമേലി വേങ്ങശേരി അബു താഹിര്‍ (25) നെയും പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ ആണ്‍സുഹൃത്തുക്കളായ മറ്റ് അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭി ച്ചു. ഇതില്‍ ശ്രീനിപുരം പുളിവേലില്‍ അനീഷ് (35) അന്‍പത് ലക്ഷം രൂപ കൈക്കലാ ക്കിയാതായി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തട്ടിപ്പ് പുറത്തി യുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യുവതി ഒളിവില്‍ പോയി. തുടര്‍ന്ന് സഹോദരന്റെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തി ല്‍ ഇവര്‍ മലപ്പുറത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിഞ്ഞു.

തുടര്‍ന്ന് എരുമേലി സി ഐ റ്റി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോ ടെ കുറ്റം സമ്മതിച്ചിു .പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എരു മേലിയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതികള്‍ പണയം വെച്ചിട്ടുളള ആഭര ണങ്ങള്‍ അടുത്ത ദിവസം പോലീസ് കണ്ടെടുക്കും.തന്റെ കയ്യില്‍ പണം ഇല്ലന്നും ആണ്‍സുഹൃത്തുക്കള്‍ പണം കൈക്കലാക്കിയെന്നും യുവതി .പോലീസിന് മെഴി നല്കിയിട്ടുണ്ട്.