മുണ്ടക്കയം:കോലാഹലമേട് ആണ്ട് നേര്‍ച്ചക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രബോധനയാത്ര നടത്തി കോലാഹലമേട്ടിലെത്തിയ ശൈഖ് ഫരീദുദ്ദീന്‍വലി യുള ളാഹിയുടെ ആണ്ട് നേര്‍ച്ച വിപുലമായ രീതിയില്‍ ശനി,ഞായര്‍ ദിവസങ്ങള്‍ നടത്തുന്ന തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
ശനി യാഴച രാവിലെ 9ന് ജമാ അത്ത് പ്രസിഡന്റ് പി.വൈ.അബ്ദുല്‍ ലത്തീഫ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികളള്‍ക്കു തുടക്കമാവും.ഇമാം സി.എം.സിറാജുദ്ദീന്‍ മുസ്ലി യാര്‍ ദുആക്ക് കാര്‍മികത്വം വഹിക്കും.ഷിയാസ് അംജദി മൗലീദ് പരായണം നിര്‍വ്വഹി ക്കും.11.30 തങ്ങള്‍ പാറ സ്വലാത്ത് മജലിസ് ആരംഭിക്കുംതങ്ങള്‍പാറ മഖാം ഖാദിം അഫ്‌സല്‍ സഖാഫി നേതൃത്ം നല്‍കും.
ഞാറാഴ്ച രാവിലെ 10ന് സാസംസ്‌കാരിക സമ്മേളനം മന്ത്രി എം.എം.മണി ഉദഗാടനം ചെയ്യും. ആന്റോ ആന്റണി എം,പി, പി,സി,ജോര്‍ജ് എം.എല്‍ എ ജോയിസ് ജോര്‍ജ് എം.പി. ഇ.എസ്.ബിജിമോള്‍ എം.എല്‍എ എന്നിവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളന ത്തില്‍ ജമാഅത്ത് പ്രസിഡന്റ് പി.വൈ.അബ്ദുല്‍ ലത്തീഫ് അബ്ദു ആലസംപാട്ടില്‍, ഖാലിദ് സഖാഫി എന്നിവര്‍ പങ്കെടുത്തു