അംഗൻവാടി ജീവനകാർക്കുള്ള യാത്രയയപ്പ് സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ നടന്നു. കാഞ്ഞിരപ്പള്ളി ഐസിഡിഎസ് പ്രൊജക്ട് കീഴിൽ ജീവനക്കാർ ചേർന്നാണ് ആറ് അധ്യാപകരും, നാല് വർക്കർമാരുമടങ്ങുന്ന 10 ഓളം ജീവനക്കാർക്ക് യാത്രയയപ്പ് നൽകിയത്.
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ എരുമേലി പഞ്ചായത്തംഗ സുധാ വി ജയൻ അധ്യക്ഷത വഹിച്ചു.eഡാ’ എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു.കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന അംഗൻവാടി ജീവനക്കാരുടെ സേവനം മഹത്തരമാണന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്തംഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പി എ ഷമീർ, അന്നമ്മ ജോസഫ്, ആൻസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.