പുതിയൊരു മേടപ്പുലരിയുടെ കടന്നുവരവാണ്‌ ഇലയറിയാത്ത വിധം പൂവിട്ടിരിക്കുന്ന ഹൈറേഞ്ചിലെ കണിക്കൊന്നകള്‍ നല്‍കുന്ന സൂചന.ഫല മൂലാധികള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക്‌ വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ഉള്‍പ്പെടുമ്പോളാണ്‌ മലയാളിയുടെ വിഷുക്ക ണി പൂര്‍ണ്ണമാകുകയുള്ളു.ഐതീഹ്യങ്ങളും അത്ര തന്നെ വിശ്വാസങ്ങളുമായി കെട്ടുപി ണഞ്ഞ്‌ കിടക്കുന്നതാണ്‌ കൊന്നപ്പൂവിന്റെ വര്‍ണ്ണപ്പൊലിമ.കാലത്തിന്റെ മാറ്റത്തിനൊ പ്പം കാലാവസ്ഥ വ്യതിയാനം കൂടിയായപ്പോള്‍ വിഷുപ്പുലരിക്കും വളരെ മുമ്പെതന്നെ കണിക്കൊന്നകള്‍ ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ കാഴ്‌ച്ചയുടെ വര്‍ണ്ണവസന്തമൊരു ക്കുകയാണ്‌.

വിഷു തൊട്ട്‌ വിഷു വരെയുള്ള മലയാളിയുടെ ഒരാണ്ടില്‍ ഐശ്വര്യത്തിന്റെയും സമ്പദ്‌ സമൃതിയുടെയും നല്ലനാളുകള്‍ ഉണ്ടാകാനുള്ള തുടക്കമാണ്‌ ഓരോ വിഷുപ്പുലരിയിലും മലയാളി ഒരുക്കുന്ന വിഷുക്കണി.പ്രതീകാത്മകത കൊണ്ടും വര്‍ണ്ണപ്പൊലിമ കൊണ്ടും ധാരാളിത്തം കൊണ്ടും കണിയൊരുക്കാന്‍ കൊന്നപ്പൂവല്ലാതെ ഇന്നോളം മലയാളക്കരയി ല്‍ മറ്റൊരുപൂവില്ല.സംസ്‌കൃതത്തില്‍ കണികാരമെന്നറിയപ്പെടുന്ന കൊന്നപ്പൂവാണ്‌ വിഷുക്കണിയൊരുക്കുന്നതിലെ അതിപ്രധാന വസ്‌തു.ഭഗവാന്‍ കൃഷ്‌ണനെ അതീവഭക്തിയില്‍ ആരാധിച്ച ഉണ്ണിയെന്ന ബാലികയുടെ അരയില്‍ ഭഗവാന്റെ തിരുസ്വരൂപത്തിലെ തിരുവാഭരണം വന്നുചേര്‍ന്നു. ഭയന്നുപോയ മാതാപി താക്കള്‍ തിരുവാഭരണം ഊരി ദൂരേക്ക്‌ വലിച്ചെറിഞ്ഞു.തിരുവാഭരണം ചെന്ന്‌ വീണ വൃക്ഷത്തില്‍ വിരിഞ്ഞ പൂക്കളാണ്‌ കണിക്കൊന്നയെന്നാണ്‌ കൊന്നപ്പൂവിനെ പുല്‍കിയു ള്ള പ്രധാന ഐതീഹ്യം.ഐതീഹ്യത്തിനപ്പുറം പ്രകൃതിയുടെ സന്തുലനാവസ്ഥയുടെ അളവുകോല്‍ കൂടിയാണ്‌ കാലം തെറ്റി പൂക്കുന്ന കണിക്കൊന്ന.ചൂടേറുന്നതിന്റെ സൂച നയാണ്‌ മേടപ്പുലരിക്കും മുമ്പെ വിരിഞ്ഞ്‌ വിതറിയ കൊന്നപ്പൂവ്‌ നല്‍കുന്നത്‌.

വിഷുക്കണിയും കൈനീട്ടുവുമെല്ലമായി ഗൃഹാതുരതവറ്റാത്ത മനസ്സില്‍ മലയാളി വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മലയാളിയുടെ മനസ്സിനെ പാകപ്പെടുത്താ നെന്നവണ്ണം വര്‍ണ്ണ ശബളിതയുടെ പൂക്കാലമൊരുക്കുകയാണ്‌ മഞ്ഞയില്‍ അഴകുവിരി യിക്കുന്ന കണിക്കൊന്ന.