മേഖലയിലെ ഭരണസിരാ കേന്ദ്രങ്ങളിലൊന്നായ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ പാർക്ക് ചെയ്തിരിക്കുന്ന സ്കൂട്ടറുകളിൽ ഒന്നിലാണ് കിളി കൂടുകൂട്ടി മുട്ട ഇട്ടിരിക്കുന്ന ത്. ആഴ്ചകളായി പാർക്ക് ചെയ്തിരിക്കുന്ന KL 34 B 5013യെന്ന സ്കൂട്ടറിലാണ് കിളിയു ടെ കൂട്.കഴിഞ്ഞ ദിവസം ഒരു മുട്ടയായിരുന്നു കുട്ടിലുണ്ടായിരുന്നതെങ്കിൽ വെള്ളിയാ ഴ്ച്ച അത് രണ്ടായി മാറി.
ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ വെച്ചിട്ടു പോകുന്ന വാഹനമാണിതെന്നും നാളു കളായി അനക്കമില്ലാത്തതിനാലാണ് ഇതിൽ പക്ഷി കൂട് കൂടിയതെന്നും സിവിൽ സ്റ്റേഷനി ലെ ജീവനക്കാർ പറയുന്നു.ഒപ്പം ഇവിടെ പാർക്ക് ചെയ്തിരിക്കുന്നKL34 D 6864 എന്ന ബൈക്കിന്റെ ഹെൽമെറ്റ് നായ കടിച്ചു കീറിയിട്ടുണ്ടുമുണ്ട്.ഇത്തരത്തിൽ നിരവധി വാ ഹനങ്ങളാണ് പൊൻകുന്നം സിവിൽ സ്റ്റേഷൻ വളപ്പിൽ നോക്കാനാളില്ലാത്തതിനാൽ പാർ ക്ക് ചെയ്തിരിക്കുന്നത്. ഭരണാ സിരാ കേന്ദ്രത്തിന് യാതൊരു സുരക്ഷയുമില്ല എന്നതിലേ ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കൂടാതെ സിവിൽ സ്റ്റേഷൻ വളപ്പിൽ ചപ്പുചവറുകൾ അടിഞ്ഞ് കൂടിയ നിലയിലുമാണ്. അധികാരികൾ എത്രയും വേഗം ശ്വാശത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം