കാഞ്ഞിരപ്പള്ളി ടൗണിലെ ട്രാഫിക് സിഗ്‌നല്‍ സംവിധാനം താല്‍ക്കാലികമാ യി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം.പേട്ട ജംക്ഷനിലെ ബസ് സ്റ്റോപ്പുകള്‍ പുനക്രമീകരിക്കും യോഗത്തില്‍ തീരുമാന മായി.ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം തീരുമാനങ്ങള്‍ അറിയിച്ച് അംഗീകാരം നേടിയ ശേഷം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും പഞ്ചായ ത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അറിയിച്ചു.

ദേശീയ പാതയോരത്തെ അനധികൃത പാര്‍ക്കിങ്ങ് നിരോധിക്കും.പേട്ട ജം ക്ഷനിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സംവിധാനവും,ബസ് കാത്തിരി പ്പു കേന്ദ്രവും അടുത്തടുത്ത് സ്ഥാപിച്ചതോടെ ടൗണിലെ ഗതാഗത കുരുക്ക് വര്‍ധിച്ചിരുന്നു.തിരക്കേറിയ കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക് സിഗന്ല്‍ സംവിധാനം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് ടൗ ണില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പഞ്ചായത്ത് ട്രാഫിക് കമ്മിറ്റി വിളിച്ചു ചേര്‍ത്തത്.

പടിഞ്ഞാറ് ഭാഗത്തേയ്ക്കുള്ള ബസുകളുടെ സ്റ്റോപ്പ് കാള്‍ടെക്‌സ് പെട്രോള്‍ പമ്പിന് എതിര്‍വശത്ത് കെഎസ്എഫ്ഇ ശാഖയ്ക്കു മുന്നിലേക്ക് മാറ്റും. കി ഴക്കോട്ടുള്ള ബസുകള്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ നിന്നും 25 മീറ്റര്‍ മു ന്നോട്ടു മാറ്റി നിര്‍ത്തണം.ഓട്ടോ- ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിക്കും.

ദേശീയ പാതയോരത്തെ ടൗണില്‍ പേട്ട സ്‌കൂള്‍ മുതല്‍ കുരിശുങ്കല്‍ ജംഗ്ഷന്‍ വരെ ഒരു സൈഡില്‍ മാത്രം പാര്‍ക്കിംങ്ങ്.ടൗണില്‍ പേട്ട സ്‌കൂള്‍ മുതല്‍ കു രിശുങ്കല്‍ ജംഗ്ഷന്‍ വരെ നടപ്പാതകളിലും,വാഹനങ്ങളിലും വച്ചുള്ള കച്ച വടം നിരോധിക്കും.പുത്തനങ്ങാടി റോഡ് വണ്‍വേയാക്കും.പുത്തനങ്ങാടി റോഡിലും ദേശീയ പാതയില്‍ പേട്ടസ്‌കൂള്‍ മുതല്‍ കുരിശുങ്കല്‍ വരെ ഒരു വശത്ത് മാത്രം പാര്‍ക്കിങ് അനുവദിക്കുക. ടൗണില്‍ തിരക്കേറിയ സമയ ങ്ങളായ കയറ്റിറക്കു നിരോധിക്കും തീരുമാനിച്ചു. ഈരാറ്റുപേട്ട വഴി എ ത്തി പൊന്‍കുന്നം ഭാഗത്തേയ്ക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ടൗണി ല്‍ പ്രവേശിക്കാതെ ആനിത്തോട്ടം ജംക്ഷനില്‍ നിന്നും കോമണ്‍സ് ക്‌ളബ്ബ് വഴിയും, കോവില്‍ക്കടവില്‍ നിന്നും ബിഷപ്‌സ് ഹൗസ് വഴിയും കുരുശി ങ്കല്‍ ജംക്ഷനിലോ, കുന്നുംഭാഗത്തോ ദേശീയപാതയില്‍ പ്രവേശിക്കണം.

തീരുമാനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് അധികൃതര്‍ക്ക് സമര്‍ പ്പിച്ച് അംഗീകാരം നേടിയ ശേഷമേ നടപ്പിലാക്കുകയുള്ളൂ എന്നും പഞ്ചായ ത്ത് അധികൃതര്‍ അറിയിച്ചു.യോഗത്തില്‍ പഞ്ചായത്തംഗങ്ങളെ കൂടാതെ പൊലീസ് ,മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഓട്ടോ-ടാക്‌സി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.