കോതമംഗലം എം എ കോളേജില്‍ നടന്ന എം ജി സര്‍വകലാശാല ക്രോസ്സ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് റണ്ണര്‍ അപ്പ് ആയി .കോതമംഗലം എം എ കോ ളേജ് ഒന്നാം സ്ഥാനവും എസ് ബി കോളേജ് ചങ്ങനാശേരി മൂന്നാം സ്ഥാന വും നേടി .

ഗുല്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്തര്‍ സര്‍വകലാശാല മത്സരത്തിനുള്ള സര്‍വകലാശാല ടീമിലേക്കു ജിജില്‍ എസ് തിരഞ്ഞെടു ക്കപ്പെട്ടു.കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹായത്തോടെ കോളേജില്‍ പ്രവര്‍ത്തിക്കുന്ന അത്‌ലറ്റിക്‌സ് അക്കാഡമിയില്‍ പരിശീ ലനം നേടുന്നവരാണ് നേട്ടത്തിന് പിന്നില്‍ .

കോളേജിലെ അജിത് കെ രജി,അഖില്‍ സാബു,അബിന്‍ എബ്രഹാം,ജിജി ല്‍ എസ്,അമല്‍ കുര്യന്‍,ഹരികൃഷ്ണന്‍ എന് എസ് എന്നിവരാണ് ടീം അംഗങ്ങള്‍ .സംഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ബൈജു ജോസഫ് ടീമിന്റെ പരിശീലകന്‍ .

LEAVE A REPLY